Thursday, May 15, 2025
spot_imgspot_img
HomeLifestyleമുഖക്കുരു വല്ലാത്ത പ്രശ്‌നമാണോ? ഇതൊന്ന് പുരട്ടി നോക്കൂ; ചര്‍മം സുന്ദരമാകും

മുഖക്കുരു വല്ലാത്ത പ്രശ്‌നമാണോ? ഇതൊന്ന് പുരട്ടി നോക്കൂ; ചര്‍മം സുന്ദരമാകും

പലരേയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. എണ്ണമയമുള്ള ചർമ്മത്തിലാണ് പ്രധാനമായി മുഖക്കുരു കൂടുതലായി വരാറുള്ളത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലെ അമിതമായ എണ്ണമയം, ചര്‍മ്മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി പലതരം കാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്.  മുഖക്കുരു മാറാൻ വീട്ടിൽ പരീക്ഷിക്കാവുന്ന കുറച്ചു പൊടിക്കെെകൾ പരിചയപ്പെടാം.

  • തുളസിയില നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാനും മുഖത്തെ കരുവാളിപ്പ് കുറയ്ക്കാനും സഹായിക്കുന്നു. മുഖത്ത് തുളസിയില നീര് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകികളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യുക.
  • തേങ്ങയുടെ വെള്ളംകൊണ്ട് ദിവസവും മുഖം കഴുകുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ നല്ല മാര്‍ഗമാണ്.
  • തേന്‍ മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയണം. മുഖക്കുരു പെട്ടന്നുമാറി കിട്ടും.
  • ഉലുവ അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കും. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയുക.
  • ചെറുപയറുപൊടിയും തൈരും തുല്യ അളവിലെടുത്ത് മുഖത്ത് പുരട്ടി അഞ്ച് മിനിറ്റ് മസാജ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം പുരട്ടാവുന്നതാണ്.
  • ഒരു ലിറ്റർ വെള്ളം വേപ്പിലയിട്ടു തിളപ്പിക്കുക. വെള്ളം നന്നായി തണുക്കാൻ അനുവദിക്കുക. ശേഷം ദിവസം രണ്ടു പ്രാവശ്യം ആ വെള്ളത്തിൽ മുഖം കഴുകുക. വേപ്പില വെള്ളം കൊണ്ട് ആവി പിടിക്കുന്നതും നല്ലതാണ്. പിന്നെ മുഖം തുടച്ചു സാധാരണ വെള്ളം കൊണ്ട് മുഖം കഴുകുക. ആര്യവേപ്പില മുഖത്ത് അരച്ചിടുന്നതും മുഖക്കുരു അകറ്റാൻ സാധിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യുക.

    ആര്യവേപ്പ് ആന്റി ഫംഗൽ, ആന്റി ബാക്റ്റീരിയൽ, ആന്റി വൈറൽ ഏജന്റായി പ്രവർത്തിക്കുകയും എല്ലാവിധ ചർമ്മ രോഗങ്ങളിൽ നിന്നും രക്ഷിക്കുകയും ചെയ്യുന്നു. മുഖക്കുരു പാടുകൾ, വരണ്ട ചർമ്മം എന്നിവ കുറക്കാൻ സഹായകരമാണ്. 
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments