Monday, December 9, 2024
spot_imgspot_imgspot_img
HomeViral'എനിക്ക് വരനെ ആവശ്യമുണ്ട്'; മുംബൈ താജ് ഹോട്ടിലിന് മുന്നിൽ വിവാഹ ബയോഡാറ്റയുമായി യുവതി, വീഡിയോ വൈറല്‍

‘എനിക്ക് വരനെ ആവശ്യമുണ്ട്’; മുംബൈ താജ് ഹോട്ടിലിന് മുന്നിൽ വിവാഹ ബയോഡാറ്റയുമായി യുവതി, വീഡിയോ വൈറല്‍

പലപ്പോഴും വാർത്തകളിൽ നിറയുന്ന ഒരു റിപ്പോർട്ട് ആണ് അവിവാഹിതരായ പുരുഷന്മാര്‍ക്ക് വിവാഹം കഴിക്കാന്‍ യുവതികളില്ലെന്ന വര്‍ത്തകള്‍ എന്നാല്‍ ഇപ്പോഴിതാ വിചിത്രമായ ഒരു വിവാഹ പരസ്യം സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്. മുംബൈയിലെ ലോക പ്രശസ്തമായ താജ് ഹോട്ടലിന് മുന്നില്‍ തന്‍റെ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി നിന്ന ഒരു യുവതിയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ഏവരെയും ഞെട്ടിച്ചത്. 29 കാരിയായ മുംബൈ സ്വദേശിനി സയാലി സാവന്ത് ആണ് വരനെ ആവശ്യമുണ്ടെന്ന് എഴുതിയ പ്ലേക്കാർഡുമായി മുംബൈ താജ് ഹോട്ടലിന് മുന്നില്‍ നിന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എങ്ങും വൈറൽ ആണ്.

സ്ഥലത്തെത്തിയ സ്ത്രീകളും പുരുഷന്മാരുമായ നൂറ് കണക്കിന് പേര്‍ യുവതിയുടെ വിചിത്രമായ പ്രവൃത്തി നോക്കി ചിരിക്കുന്നതും കാണാം.

താജ് ഹോട്ടൽ, മറൈൻ ഡ്രൈവ്, ഗേറ്റ്‍വേ ഓഫ് ഇന്ത്യ തുടങ്ങിയ മുംബൈയിലെ പ്രധാന സ്ഥലങ്ങളിൽ സയാലി സാവന്ത്, തന്‍റെ ബയോഡാറ്റ പ്രദർശിപ്പിച്ച ബോർഡുമായി നില്‍ക്കുന്നത് കാണാം. സയാലിയുടെ കൈയിലെ ബോര്‍ഡില്‍ ‘വിവാഹ ബയോഡാറ്റ’ എന്ന് എഴുതിയിരിക്കുന്നു. തന്‍റെ പ്രായം, ഉയരം, മറ്റ് വ്യക്തിഗത വിവരങ്ങള്‍ എന്നിവ വിശദീകരിക്കുന്ന ഒരു ബോര്‍ഡാണ് അവർ പിടിച്ചിരുന്നത്.

അതേസമയം കണ്ടവർ എല്ലാം സയാലിയുടെ പ്രവര്‍ത്തി കണ്ട് ചിരിക്കുകയും ഒപ്പം ആശംസകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments