Saturday, February 15, 2025
spot_imgspot_img
HomeNews'ധൈര്യമുണ്ടെങ്കില്‍ തീ വയ്ക്ക് എന്ന് വെല്ലുവിളി'; പെട്രോള്‍ പമ്ബില്‍ തീയിട്ട് യുവാവ്; രണ്ടുപേരും അറസ്റ്റില്‍

‘ധൈര്യമുണ്ടെങ്കില്‍ തീ വയ്ക്ക് എന്ന് വെല്ലുവിളി’; പെട്രോള്‍ പമ്ബില്‍ തീയിട്ട് യുവാവ്; രണ്ടുപേരും അറസ്റ്റില്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ പെട്രോള്‍ പമ്ബില്‍ തീവെക്കാന്‍ ശ്രമിച്ചതിന് ബിഹാര്‍ സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍.

മദ്യലഹരിയില്‍ പെട്രോള്‍ പമ്ബിന് തീകൊളുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.

സിഗരറ്റ് ലൈറ്ററുമായി ഏഴുമണിയോടെ നെച്ചാരത്തെ പെട്രോള്‍ പമ്ബിലെത്തിയ ചിരാന്‍ എന്നയാളോട്, തീവെക്കാന്‍ പോവുകയാണോയെന്ന് പമ്ബിലെ ജീവനക്കാരിലൊരാള്‍ ആരാഞ്ഞു. അതേയെന്ന് മറുപടി നല്‍കിയപ്പോള്‍, എന്നാൽ ധൈര്യമുണ്ടെങ്കില്‍ തീവെക്കൂവെന്ന് ജീവനക്കാരനായ അര്‍ജുന്‍ വെല്ലുവിളിച്ചു. ഇതിടെ സ്‌കൂട്ടറില്‍ ഇന്ധനം നിറയ്ക്കുകയായിരുന്ന ജീവനക്കാരന് അടുത്തെത്തി ചിരാന്‍ തീകൊളുത്തുകയായിരുന്നു.

ഉടന്‍ തീ ആളിപ്പടര്‍ന്നു. സ്‌കൂട്ടറിന് സമീപത്തുനിന്ന സ്ത്രീയും കുട്ടിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവം നടക്കുമ്ബോള്‍ രണ്ട് തൊഴിലാളികള്‍ അടക്കം പത്തോളം പേര്‍ പമ്ബിലുണ്ടായിരുന്നു. തീ പടര്‍ന്നയുടനെ പമ്ബിലുണ്ടായിരുന്നവര്‍ ഓടിമാറി. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments