ബെംഗളൂരു: പേന മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചു. കർണാടകയില്‍ റായ്ച്ചൂരില്‍ ആണ് സംഭവം.
വിറക് കൊണ്ട് വിദ്യാർത്ഥിയെ മർദിക്കുകയും മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്തു എന്നാണ് കുടുംബത്തിന്റെ ആരോപണം. റായ്ച്ചൂരിലെ രാമകൃഷ്ണ ആശ്രമത്തില്‍ താമസിച്ചിരുന്ന തരുണ്‍ കുമാറിനെ ആണ് അക്രമിച്ചത്. സംഭവത്തില്‍ ആശ്രമത്തിന്റെ ചുമതലക്കാരനായ വേണുഗോപാലിനും സഹായികള്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികള്‍ വിറക് കൊണ്ടും ബാറ്റ് കൊണ്ടും അടിച്ചതായും ശരീരത്തില്‍ മുറിവുണ്ടാക്കിയതായും വിദ്യാർത്ഥി പറഞ്ഞു. യഗ്ദീറിലെ റെയില്‍വെ സ്റ്റേഷനില്‍ ഭിക്ഷ യാചിക്കാൻ കൊണ്ടു പോയതായും കുട്ടി ആരോപിച്ചു. വിദ്യാർത്ഥി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അതേസമയം സാമ്ബത്തിക സ്ഥിതി മോശമായതിനെ തുടർന്നാണ് കുട്ടിയെ ആശ്രമത്തില്‍ താമസിപ്പിച്ചതെന്നാണ് വീട്ടുകാരുടെ വാദം. കളിക്കുന്നതിനിടയില്‍ പേന മോഷ്ടിച്ചെന്ന് സഹപാഠികളാണ് ആശ്രമം അധികൃതരോട് പരാതിപ്പെട്ടത്.