തിരുവനന്തപുരം: പി സി ജോർജിന്റെ മുൻ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് സക്കീറിനെ സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗമായി സർക്കാർ നിയമിച്ചു.ജോർജുമായി കലഹിച്ച് ജനപക്ഷം വിട്ട് പുറത്തുപോയ സക്കീറിനെ നിരന്തരം ഭീഷണിയുയർത്തി ജോർജ് വെല്ലുവിളിച്ചത് വാർത്തയായിരുന്നു.
മാണി ഗ്രൂപ്പുകാരനായിരുന്ന സക്കീറാണ് കേരളാ കോൺഗ്രസ് സെക്കുലറുമായി അലഞ്ഞ് നടന്ന ജോർജനെ കേരളാ കോൺഗ്രസ് എം ൽ എടുക്കാൻ കെ എം മാണിയുമായി ചർച്ചനടത്തി ധാരണയിലെത്തിച്ചത്. മാണിഗ്രൂപ്പ് അക്കണ്ടിൽ ചീഫ് വിപ്പായതോടെ ജോർജ് അഹങ്കാരം മൂത്ത് കെഎം മാണിയെ വരെ പുലഭൃം പറഞ്ഞ് രംഗത്ത് വന്നതോടെയാണ് സക്കീർ അടക്കമുള്ള നേതാക്കൾ പാർട്ടിവവിട്ടത്.
സക്കീറിനെതിരെ ഭീഷണിയും അഴിമതിയാരോപണമുയർത്തിയെങ്കിലും പൂഞ്ഞാറിൽ സെബാസ്റ്റൃൻ കുളത്തിങ്കലിനോട് തോറ്റതോടെ ജോർജ് പത്തിമടക്കി. പത്തനം തിട്ട ലോക്സഭാ സീറ്റ് മോഹിച്ച് മുസ്ലീം വിരോധം ആളികത്തിച്ച് ബിജെപിയിൽ ചേർന്ന ജോർജിനെ അവരും തഴഞ്ഞു. ഇതിനിടയിലാണ് മുഖൃ എതിരാളിയായ സക്കീർ പ്രധാന പദവിയിൽ എത്തിയത് ജോർജിന് വലിയ തിരിച്ചടിയായത്.
വിവിധ മതങ്ങളുമായി സൗഹൃദം സൂക്ഷിക്കുന്ന മുഹമ്മദ് സക്കീർ കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡൻറും, ഈരാറ്റുപേട്ട നൈനാർപള്ളി മഹല്ല് ജമാഅത്ത് പ്രസിഡൻറും പി.എം.സി.ആശുപത്രി ട്രസ്റ്റ് ചെയർമാനുമാണ്.
സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗമായി ദീർഘകാലം പ്രവർത്തിച്ചുള്ള പരിചയവുമുണ്ട്.