Saturday, February 15, 2025
spot_imgspot_img
HomeNewsKerala Newsഅനുവും നിഖിലും നവദമ്പതികൾ, വിവാഹിതരായത് വെറും 15 ​​ദിവസം മുമ്പ്.. മരണം തേടിയെത്തിയത് മലേഷ്യൻ യാത്ര...

അനുവും നിഖിലും നവദമ്പതികൾ, വിവാഹിതരായത് വെറും 15 ​​ദിവസം മുമ്പ്.. മരണം തേടിയെത്തിയത് മലേഷ്യൻ യാത്ര കഴിഞ്ഞ് മടങ്ങവെ, അപകടം വീടിന് 7 കിലോമീറ്റർ അകലെവച്ച്

പത്തനംതിട്ട: ദീർഘദൂര യാത്രകളിൽ വീടുകൾക്ക് അടുത്ത് വച്ചുണ്ടാകുന്ന അപകടങ്ങളിലൊന്നായി മാറിയിരിക്കുകയാണ് പത്തനംതിട്ടയിലെ അപകടം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ സ്ഥിരം അപകട മേഖലയിൽ വീട്ടിൽ നിന്ന് വെറും ഏഴ് കിലോമീറ്റർ അകലെവച്ചാണ് അപകടം ഉണ്ടായത്.Pathanamthitta Car Crash: Newly Married Couple, Fathers Killed in Kerala Car Crash

മുറിഞ്ഞകല്ല് ജംഗ്ഷന് സമീപത്തുള്ള ഗുരുമന്ദിരത്തിന് മുന്നിൽ വച്ചുണ്ടായ അപകടത്തിൽ മലേഷ്യയിൽ മധുവിധു ആഘോഷിച്ച് മടങ്ങിയ നവ ദമ്പതികൾ അടക്കമുള്ളവരാണ് മരിച്ചത്. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്.

അതേസമയം നിഖിലും അനുവും വിവാഹിതരായത് വെറും 15 ​​ദിവസം മുമ്പാണ്. കഴിഞ്ഞ നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാ​ഹം. മലേഷ്യയിലെ യാത്ര കഴിഞ്ഞ് എയർപോർട്ടിൽ നിന്ന് മടങ്ങവേയാണ് ദാരുണാന്ത്യം.

ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ ബസുമായിട്ടാണ് ഇവരുടെ കാർ കൂട്ടിയിടിച്ചത്. അപകടത്തിൽ നാലം​ഗ കുടുംബ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായി തകർന്നു. ‌‌‌‌

ബസിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു കാർ. ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിവന്നത്. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തതെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാർ പറയുന്നു. അതേസമയം സംഭവ സ്ഥലത്ത് അപകടം സ്ഥിരമാണെന്നും നാട്ടുകാർ പറയുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments