ഒളിമ്പിക്‌സ് ഫുട്‌ബോളിൽ ഫ്രാൻസ് സെമിയിൽ, അർജൻ്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. അഞ്ചാം മിനിറ്റിൽ നേടിയ ഗോളിൻ്റെ പിൻബലത്തിൽ ഫ്രാൻസ് അർജൻ്റീനയെ പരാജയപ്പെടുത്തി സെമിയിൽ കടന്നത്. ഒരു കോർണറിൽ നിന്നായിരുന്നു ഫ്രാൻസിൻ്റെ ഗോൾ. ജീൻ ഫിലിപ്പ് മറ്റെറ്റയാണ് ഫ്രാൻസിനായി ആദ്യ ഗോൾ നേടിയത്.തുടക്കത്തിലേ നേടിയ ഗോൾ അർജൻ്റീനയെ ഞെട്ടിച്ചുവെങ്കിലും അവർ വേഗം തന്നെ കളിയിൽ തിരിച്ചെത്തി.
10-ാം മിനിറ്റിൽ ഫ്രഞ്ച് പെനാൽറ്റി ഏരിയയിലേക്ക് ഗോൾ മടക്കാൻ അൽവാരസ് ശ്രമിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധത്തിൽ തട്ടി വീണു. 19-ാം മിനിറ്റിൽ ഫ്രാൻസ് വീണ്ടും ഗോൾ നേടുമെന്ന് തോന്നിച്ചെങ്കിലും മറ്റെറ്റ പെനാൽറ്റി ഏരിയയിലേക്ക് പന്ത് അയച്ചപ്പോൾ മിൽഹൗദിന് ഗോൾ നേടാനായില്ല. അഞ്ചു മിനിറ്റിനുശേഷം മറ്റെക്കയ്ക്ക് വീണ്ടും അവസരം ലഭിച്ചെങ്കിലും അതും പരാജയപ്പെട്ടു.
23-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റുന്നതിലും അർജൻ്റീന പരാജയപ്പെട്ടു. 27, 31 മിനിറ്റുകളിൽ ഫ്രാൻസിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ലീഡ് നേടാനായില്ല. 36-ാം മിനിറ്റിൽ അർജൻ്റീന താരം സിമിയോണിക്ക് ഹെഡറിലൂടെ ഗോൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും താരം അത് നഷ്ടപ്പെടുത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിലും 65-ാം മിനിറ്റിലും ഗോളവസരങ്ങൾ സൃഷ്ടിക്കാൻ അർജൻ്റീനയ്ക്ക് സാധിച്ചെങ്കിലും നിർണായകമായ ഏക ഗോൾ നഷ്ടമായി. 83-ാം മിനിറ്റിൽ ഫ്രാൻസ് രണ്ടാം ഗോൾ നേടി, എന്നാൽ ഇരു ടീമുകൾക്കും ഗോളവസരം സൃഷ്ടിക്കാനായില്ല.