കൊച്ചി:യുഡിഎഫ് ഭരിക്കുന്ന പറവൂർ നഗരസഭ നവകേരള സദസ്സിന് ഫണ്ട് അനുവദിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പറവൂർ നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന നവകേരള സദസ്സിനാണ് ഫണ്ട് അനുവദിച്ചത്.
Paravur Municipal Corporation has allocated Rs 1 lakh and the funds have been allocated from VD Satheesan’s constituency
പറവൂർ നഗരസഭ നവകേരള സദസ്സിന് അനുവദിച്ചിരിക്കുന്നത് ഒരു ലക്ഷം രൂപയാണ്.13ന് ചേർന്ന യോഗത്തിലായിരുന്നു ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചത്. പറവൂർ, കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള നഗരസഭയാണ്. തിരുവല്ല നഗരസഭയും കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും നവകേരള സദസ്സിന് പണം അനുവദിച്ചത് വിവാദമായിരുന്നു. ഒരു ലക്ഷം രൂപ വീതം രണ്ട് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ അനുവദിച്ചു. തിരുവല്ല നഗരസഭാ കൗണ്‍സിലിലാണ് പണം നല്‍കാന്‍ തീരുമാനിച്ചത്. യുഡിഎഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്തും ഒരു ലക്ഷം രൂപ നവകേരള സദസിന് അനുവദിച്ചിരുന്നു. മുഴുവൻ യുഡിഎഫ് അംഗങ്ങളും പണം അനുവദിക്കുന്നതിനെ അനുകൂലിച്ചിരുന്നു. നവംബർ 10ന് ചേർന്ന യോഗത്തിലായിരുന്നു പണം അനുവദിക്കാനുള്ള തീരുമാനം എടുത്തത്.
എന്നാൽ കെപിസിസി നിർദ്ദേശം അനുസരിച്ഛ് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ നവകേരള സദസ്സിന് ഫണ്ട് അനുവദിക്കരുതെന്ന് നിർദ്ദേശമുണ്ടായിരുന്നു. നവംബർ 11ന് നവകേരള സദസ്സിന് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഫണ്ട് നല്‍കേണ്ടതില്ലെന്ന നിര്‍ദേശം സർക്കുലറായി കെപിസിസി പുറത്തിറക്കുകയും ചെയ്തിരുന്നു. കെപിസിസി സർക്കുലർ പുറത്ത് വന്നതിന് ശേഷമാണ് പറവൂർ നഗരസഭ നവകേരള സദസ്സിന് ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചത്.