കോഴിക്കോട് : കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പുതിയ വഴിത്തിരിവിൽ.pantheerankavu lady again torture from rahul

ഹൈക്കോടതി അനുമതിയോടെ, ഒരുമിച്ചു ജീവിക്കാൻ ആരംഭിച്ച പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലും ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയും (26) തമ്മിൽ വീണ്ടും അടി. പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട രാഹുലിനെതിരെ നീമയുടെ പരാതിയിൽ വധശ്രമത്തിനാണു കേസെടുത്തത്.
നേരത്തെ, മർദനത്തിൽ പരാതിയില്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവതി പൊലീസെത്തിയപ്പോഴാണ് പരാതിയില്ലെന്ന് പറഞ്ഞത്. ഇതിന് പിന്നാലെ പരാതിയുണ്ടെന്നും പൊലീസിൽ പരാതി നൽകുമെന്നും വ്യക്തമാക്കി യുവതിയുടെ അച്ഛൻ രംഗത്തെത്തിയിരുന്നു. ഇന്നലെ രാത്രിയാണ് യുവതിയെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്. പരാതി ഇല്ലെന്ന് പറഞ്ഞ യുവതി സ്വന്തം നാടായ എറണാകുളത്തേക്ക് മടങ്ങി പോകണമെന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടത്.
മീൻകറിക്ക് പുളി ഇല്ലെന്ന് പറഞ്ഞാണ് രാഹുൽ മർദിച്ചതെന്ന് നീമ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ഞായറാഴ്ചയാണ് ആദ്യം മർദിച്ചത്. തിങ്കളാഴ്ച വീണ്ടും മർദിച്ചു. പരുക്കേറ്റതോടെ നീമയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ശേഷം രാഹുൽ മുങ്ങുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റിയിലെടുത്തു.