പല്ലിശ്ശേരി സിനിമാ രംഗത്തെ വിശേഷങ്ങള്‍ പറഞ്ഞ് എത്താറുള്ള വ്യക്തിയാണ്. യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ദിലീപിനെയും കാവ്യയെയും മഞ്ജുവിനെയും കുറിച്ച് അദ്ദേഹം മുമ്പ് ഒരിക്കല്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായി മാറുന്നത്. pallissery viral words about kavya dileep divorce
പല്ലിശ്ശേരി പറയുന്നത് ദിലീപും കാവ്യാ മാധവും വേര്‍പിരിയുന്നുവെന്നാണ്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യം ഉണ്ടെന്ന് തനിക്ക് അറിയില്ലെന്നും പല്ലിശ്ശേരി പറയുന്നു.
അവരുടെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ജ്യോത്സ്യന്മാരില്‍ നിന്നുമെല്ലാം അറിഞ്ഞ കാര്യങ്ങളില്‍ നിന്നുമാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഇരുവര്‍ക്കും ദോഷങ്ങളുള്ളതു കൊണ്ട് വേര്‍പിരിയുമ്പോള്‍ സാമ്പത്തികമായിട്ടും ശാരീരികമായിട്ടും എന്തെങ്കിലും ദോഷമുണ്ടെങ്കില്‍ അതെല്ലാം തന്നെ പോയിക്കിട്ടും. ഭാവിയില്‍ അവര്‍ക്ക് അത് ഗുണമാകും ചെയ്യുന്നതെന്നുമാണ് ദിലീപുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നതെന്നാണ് പല്ലിശ്ശേരി പറയുന്നത്.

ദിലീപ് എന്ന നടന്റെ വളര്‍ച്ച തുടങ്ങുന്നത് മഞ്ജു വാര്യര്‍ ജീവിതത്തിലേയ്ക്ക് എത്തിയതു മുതലായിരുന്നു. മകള്‍ മീനാക്ഷി ജനിച്ചതിനു ശേഷവും ദിലീപിന് വെച്ചടി വെച്ചടി കയറ്റമായിരുന്നു. അക്കാലങ്ങളില്‍ ദിലീപിന് ഇരട്ടവിജയമായിരുന്നുവെന്നും മഞ്ജുവാര്യരും മീനാക്ഷിയുമാണ് ദിലീപിന് സൗഭാഗ്യങ്ങള്‍ കൊണ്ടു വന്നതെന്നുമാണ് ദിലീപുമായി അടുത്ത് നില്‍ക്കുന്നവര്‍ പറയുന്നത്. മഞ്ജുവും ദിലീപും തമ്മില്‍ സൗന്ദര്യ പിണക്കങ്ങളും ചില അസ്വാരസ്യങ്ങളും എല്ലാം ഉണ്ടായിരിക്കാം. അവയെല്ലാം തന്നെ തികച്ചും അവരുടെ സ്വകാര്യ കാര്യങ്ങളാണ്. അതൊന്നും ആകും ചികഞ്ഞ് നോക്കിയിരുന്നില്ല.
എന്നാല്‍ ചില ഘട്ടം എത്തിയപ്പോള്‍ എല്ലാം പുറത്താകുകയായിരുന്നു. എവിടെയാണ് ദിലീപിന് പിഴച്ചത്? നടി പീഡിപ്പിക്കപ്പെട്ട ആ ദിവസം മുതലാണ് ശരിക്കും ദിലീപിന്റെ തകര്‍ച്ച തുടങ്ങിയതെന്ന് പലരും പറയുന്നു. എന്നാല്‍ അവിടം മുതല്‍ അല്ല, അതിനു മുമ്പേ തന്നെ ദിലീപിന്റെ തകര്‍ച്ച തുടങ്ങിയെന്നാണ് താന്‍ പറയുന്നത്. ദിലീപിന്റെ ഭാഗ്യനക്ഷത്രമായിരുന്ന മഞ്ജു വാര്യര്‍ ദിലീപിന്റെ ജിവീതത്തില്‍ നിന്നും ഇറങ്ങി പോയതോടെയാണ് ദിലീപിന്റെ തകര്‍ച്ച ആരംഭിച്ചതെന്നാണ് ഞങ്ങളെ പോലുള്ളവര്‍ പറയുന്നത്. അതൊരു വിജയത്തിന്റെ തുടക്കമായിരുന്നില്ല പല്ലിശ്ശേരി പറയുന്നു.