പാലക്കാട്: വടക്കാഞ്ചേരിയില്‍ 24 ന്യൂസിന്റെ കാറിടിച്ച് വിദ്യാർത്ഥികള്‍ മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് ഇസാം ഇക്ബാല്‍, മുഹമ്മദ് റോഷൻ എന്നിവരാണ് മരിച്ചത്.palakkad two 10th standard students died in car accident
മേരി മാതാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് ഇസാം ഇഖ്ബാല്‍, മുഹമ്മദ് റോഷന്‍ എന്നിവരാണ് മരിച്ചത്.
ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടം. എറണാകുളത്തു നിന്നും പാലക്കാട് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. റോഡിന്റെ ഇടതുവശം ചേര്‍ന്ന മണ്‍റോഡിലൂടെ നടന്നുപോകുകയായിരുന്ന കുട്ടികളെ നിയന്ത്രണം വിട്ട് അതിവേഗത്തില്‍ പാഞ്ഞുവന്ന 24 ന്യൂസിന്റെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളള്‍ക്ക് ഉടൻ തന്നെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി. മാധ്യമപ്രവർത്തകർ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.