Monday, December 9, 2024
spot_imgspot_imgspot_img
HomeNewsചേലക്കര എന്നും ചെങ്കോട്ട, ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചത് പാലക്കാട്ട്,ട്രോളി ബാഗും 'വിഷനാവ്' പരസ്യവും ബൂമാറാങ്...

ചേലക്കര എന്നും ചെങ്കോട്ട, ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചത് പാലക്കാട്ട്,ട്രോളി ബാഗും ‘വിഷനാവ്’ പരസ്യവും ബൂമാറാങ് ആയി,ഒപ്പം സന്ദീപ് വാര്യര്‍ ഫാക്ടും,പ്രിയങ്ക വയനാട്ടിൽ നേടിയത് ഏകപക്ഷീയ വിജയം,ബിജെപിക്ക് എ ക്ലാസ് മണ്ഡലം പോലും അന്യമായി?

പാലക്കാട്: വീറും വാശിയുമേറിയ മത്സരത്തിനൊടുവില്‍ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ കാത്തിരിപ്പിന് തിരശ്ശീല വീണു. പ്രചാരണ കാലത്ത് എന്നത് പോലെ തന്നെ ഫലപ്രഖ്യാപനത്തിലും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത് പാലക്കാട് തന്നെയായിരുന്നു. ഫലത്തിലും അപ്രതീക്ഷിത മുന്നേറ്റമായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിച്ചത്.Palakkad, Chelakkara and Wayanad by-election results

ചെങ്കോട്ടയായ ചേലക്കരയിലെ വിജയം ഒഴിച്ചാല്‍ ഭരണ വിരുദ്ധ വികാരം തന്നെയാണ് ഈ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നത്.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ലീഡ് പിടിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചേലക്കരയിലാകട്ടെ ഒരവസരത്തില്‍ പോലും പിന്നോട്ട് പോകാതെയാണ് യു ആർ പ്രദീപ് തന്റെ വിജയത്തിലേക്ക് കുതിച്ചത്. 12,122 വോട്ടാണ് ഭൂരിപക്ഷം.

403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർത്ഥി പ്രയങ്ക വയനാട്ടിൽ ഏകപക്ഷീയ വിജയം നേടിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ അവസാനം വരെ ലീഡ് നിലനിർത്തിക്കൊണ്ടായിരുന്നു പ്രിയങ്കയുടെ കുതിപ്പ്. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.

 622338 വോട്ടുകള്‍ പ്രിയങ്ക ആകെ നേടിയപ്പോള്‍ രണ്ടാമതെത്തിയ എൽഡിഎഫിന്‍റെ സത്യൻ മോകേരി 211407 വോട്ടുകളാണ് നേടിയത്. 109939 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിന് നേടിനായത്. 

അതേസമയം, വയനാട് മണ്ഡലത്തിൽ എൽഡിഎഫ് വോട്ടുകൾ കുത്തനെ ഇടിഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 9,41096 ഇവിഎം വോട്ടുകളിൽ  622338 വോട്ടുകളും പ്രിയങ്കയ്ക്കാണ് ലഭിച്ചത്.

അപ്രതീക്ഷിതമായി പാലക്കാട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് വിട്ടുവന്ന ഡോ. പി.സരിന്‍ എത്തിയപ്പോള്‍ അത് വന്‍ മുന്നറ്റമുണ്ടാക്കുമെന്നും കോണ്‍ഗ്രസ് വോട്ടുബാങ്കിലടക്കം വിള്ളലുണ്ടാക്കുമെന്നുമായിരുന്നു സി.പി.എമ്മും ഇടതുപക്ഷവും കണക്കുകൂട്ടിയത്. ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് കണക്കുകൂട്ടിയ മണ്ഡലത്തില്‍ വിജയപ്രതീക്ഷപോലും അവർക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കൈമെയ് മറന്നായിരുന്നു മണ്ഡലത്തില്‍ ഇടതു പ്രചാരണം. പക്ഷെ, കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി എല്‍.ഡി.എഫിന് നേടാനായത് 860 വോട്ട് മാത്രമാണ്.

സരിനെ സ്ഥാനാർത്ഥിയാക്കിയതിൽ മുന്നിൽ നിന്ന സംസ്ഥാന നേത്രത്വവും പ്രതിക്കൂട്ടിലായിരിക്കുകയാണ്. സരിന് പകരം ജന സമ്മതിയുള്ള ഒരു പ്രാദേശിക പ്രവർത്തകനെ നിർത്തിയാൽ പോലും ഇതിൽ കൂടുതൽ വോട്ടുകൾ കിട്ടുമായിരുന്നുവെന്ന വിമർശനം പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്നുണ്ട്.

2021-ല്‍ 36433 വോട്ട് നേടിയ എല്‍.ഡി.എഫിന് ഇത്തവണ കിട്ടിയത് 37293 വോട്ടാണ്. എന്നാല്‍, യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ടില്‍ വര്‍ധനവുണ്ടാക്കാനും കഴിഞ്ഞു. 2021-ല്‍ ഷാഫി പറമ്പില്‍ 54079 വോട്ട് നേടിയപ്പോള്‍ രാഹുലിന് നേടാനായത് 58389 വോട്ട്. അതായത് 4310 അധിക വോട്ട്.

അതേസമയം, എന്‍.ഡി.എക്ക് വന്‍ നഷ്ടമുണ്ടാവുകയും ചെയ്തു. ഇത്തവണയും മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്താന്‍ എന്‍.ഡി.എയ്ക്ക് കഴിഞ്ഞെങ്കിലും 10671 വോട്ടാണ് 2021-ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞത്. അതായത്, ഇത്തവണ കൃഷ്ണകുമാറിന് നേടാനായത് 39549 വോട്ടുമാത്രം. കഴിഞ്ഞ തവണ ഇ.ശ്രീധരന്‍ നേടിയ 50,220 എന്ന വോട്ടില്‍ നിന്നാണ് എന്‍ഡിഎയുടെ വോട്ട് കുത്തനെ കുറഞ്ഞത്.

വന്‍ വിജയം കൈവരിക്കാന്‍ രാഹുലിനെ സഹായിച്ചത് പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലുണ്ടായ വിവാദങ്ങളും സന്ദീപ് വാര്യരുടെ വരവുമാണെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് നീലപ്പെട്ടി വിവാദം. തിരഞ്ഞെടുപ്പില്‍ ചിലവാക്കാന്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന കള്ളപ്പണമാണ് നീലനിറമുള്ള ട്രോളി ബാഗില്‍ എന്നായിരുന്നു സി.പി.എമ്മും ബി.ജെ.പിയും ഒരുപോലെ ആരോപിച്ചത്.

പക്ഷേ, അത് തിരിച്ചടിക്കുകയായിരുന്നു. ബി.ജെ.പിയുമായി പിണങ്ങി നിന്ന യുവനേതാവ് സന്ദീപ് വാര്യരെ ചാക്കിലാക്കാന്‍ നോക്കിയ സി.പി.എം ഒടുവില്‍ അദ്ദേഹം കോണ്‍ഗ്രസില്‍ പോയപ്പോള്‍ കടന്നാക്രമിച്ചതും തിരിച്ചടിയായി. പ്രത്യേകിച്ച് സുപ്രഭാതത്തിലും സിറാജിലും നല്‍കിയ ‘വിഷനാവ്’ പരസ്യം. സരിന്റെ ഏറ്റവും വലിയ തിരിച്ചടി അതായിരിക്കുമെന്ന്, അന്ന് സന്ദീപ് പറഞ്ഞു.’സന്ദീപ് വാര്യര്‍ ഫാക്ടറി’ന് ലീഡ് വര്‍ധിച്ചതില്‍ വലിയ പങ്കുണ്ടെന്ന് കെ.മുരളീധരന്‍ തന്നെ വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിജയാഹ്ലാദപ്രകടനത്തിൽ സംസാരിക്കവേ ബിജെപിയെയും കെ സുരേന്ദ്രനെയും പരിഹസിച്ച് സന്ദീപ് വാര്യർ. ബിജെപി ഓഫീസിനെ കുറിച്ചാണെങ്കിൽ ചെകുത്താൻ കയറിയ വീട് എന്ന് പാടാം എന്നായിരുന്നു സന്ദീപ് വാര്യരുടെ പരിഹാസം. സന്ദീപിനൊപ്പം ആര് പോയി എന്ന കെ സുരേന്ദ്രന്റെയും ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെയും ചോദ്യത്തിന് രജിനികാന്ത്‌ ഡയലോഗ് ഉപയോഗിച്ചാണ് സന്ദീപ് വാര്യർ മറുപടി പറഞ്ഞത്. കണ്ണാ പന്നീങ്ക താന്‍ കൂട്ടമാ വരും, സിങ്കം സിംഗിളാ താന്‍ വരുമെന്നായിരുന്നു സന്ദീപ് വാര്യരുടെ മറുപടി.

സുരേന്ദ്രേട്ടൻ ഇപ്പോൾ സുരേന്ദ്രയാൻ ആയി മാറി, ബഹിരാകാശത്തുണ്ട്. ദീര്‍ഘ കാലം ബഹിരാകാശത്ത് തന്നെ നില്‍ക്കട്ട, അതാണ് കേരളത്തിലെ മത നിരപേക്ഷ വിശ്വാസികൾക്ക് അതാണ് നല്ലതെന്നും സന്ദീപ് വാര്യർ പരിഹസിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ടാണ് സന്ദീപ് വാര്യർ വാക്കുകള്‍ അവസാനിപ്പിച്ചത്.

ബി.ജെ.പി പ്രതീക്ഷിച്ച പോലെ മുനമ്പം വിഷയം തിരഞ്ഞെടുപ്പില്‍ ചലനമൊന്നും ഉണ്ടാക്കിയില്ല. ബി.ജെ.പിക്കനുകൂലമായി ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണം ഉണ്ടാവുമെന്ന വിചാരം അസ്ഥാനത്തായി. അതേസമയം, ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി യു.ഡി.എഫിനു പിന്നില്‍ അണി നിരക്കുകയും ചെയ്തു.

ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ ദൃശ്യമായിരുന്നു. 2016ല്‍ മത്സരിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷം ഇത്തവണ ഉയര്‍ത്താൻ കഴിഞ്ഞത് യു ആര്‍ പ്രദീപിനും നേട്ടമാണ്. 2016ല്‍ 10,200 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയിച്ചത്. 2021ല്‍ കെ രാധാകൃഷ്ണൻ എത്തിയതോടെ ഭൂരിപക്ഷം 39,400 ആക്കി ഉയര്‍ത്താൻ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. ചേലക്കര വിജയിച്ചതോടെ ഭരണവിരുദ്ധ വികാരമില്ല എന്നുള്ള പ്രതികരണങ്ങളാണ് എല്‍ഡിഎഫ് നേതാക്കളില്‍ നിന്ന് വരുന്നത്. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments