Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsKerala Newsമുനമ്പം പ്രശ്നത്തിൽ പിണറായി സർക്കാരിനെയും ജോസ് കെ മാണിയെയും വിറപ്പിച്ച് പാലാ രൂപതാ മെത്രാൻ മാർ...

മുനമ്പം പ്രശ്നത്തിൽ പിണറായി സർക്കാരിനെയും ജോസ് കെ മാണിയെയും വിറപ്പിച്ച് പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്!

കോട്ടയം : മുനമ്പം പ്രശ്നത്തിൽ ഇടതുമുന്നണി സർക്കാരിനെയും ജോസ് കെ മാണിയെയും വിറപ്പിച്ചു പാലാ രൂപത. മുനമ്പം ഭൂപ്രശ്നത്തിൽ നിലപാട് എടുക്കാതെ മാറിനിന്ന ജോസ് കെ മാണിയെയും ഇതര കേരള കോൺഗ്രസുകളെയും പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ തീരുമാനം
വെട്ടിലാക്കി. ഇതേ തുടർന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി മുനമ്പം സന്ദർശിക്കാൻ നിർബന്ധിതനാവുകയായിരുന്നു.Pala Bishop Mar Joseph Kallarangad

മുനമ്പം വിഷയത്തിൽ 16ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരാൻ തീരുമാനിച്ചതും പാലാ പിതാവിൻറെ കടുത്ത നിലപാടിനെ തുടർന്നാണ്.എന്നാൽ ജോസിന്റെ സമ്മർദ്ദം മൂലമാണ് മുഖൃമന്ത്രി യോഗം വിളിച്ചുചേർത്തതെന്നാണ് പാർട്ടി ഇപ്പോൾ പ്രചരിപ്പിക്കുന്നത്.ജോസ് മുഖൃമന്ത്രിക്ക് കത്ത് കൊടുത്തുവെന്നത് നിഷേധിക്കുന്നില്ല.

എന്നാൽ 600 കുടുബങ്ങളെ കുടിയൊഴിപ്പിക്കുന്ന പ്രശ്നത്തിൽ സഭാ പിതാക്കന്മാർ സമരപന്തലിൽ എത്തി ഐകൃദാർഡൃം നടത്തിയിട്ടും മാണിഗ്രൂപ്പ് മാറി നിന്നതെന്ന ചോദൃമാണ് ഉയരുന്നത്.

വക്കഫ് ബോർഡ് മുനമ്പത്തെ 6 14 ഓളം വരുന്ന കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തെ തുടർന്ന് തദ്ദേശവാസികൾ സമരത്തിലാണ്. യുഡിഎഫും എൽഡിഎഫും ഇക്കാര്യത്തിൽ ‘മുനമ്പം നിവാസികളുടെ ഭൂപ്രശ്നത്തിൽ വ്യക്തമായ നിലപാടില്ലാതെ മുന്നോട്ടുപോവുകയായിരുന്നു.ബിജെപി ആകട്ടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒപ്പം നിൽക്കുകയും ചെയ്തു.

പാലായിലുള്ള സജിമഞ്ഞകടമ്പന്റെ കേരളാ കോൺഗ്രസാണ് ആ പ്രശ്നത്തിൽ ആദൃം ഐകൃദാർഡൃവുമായി രംഗത്ത് വന്നത്. എന്നിട്ടും മാണി, ജോസഫ് കേരളാ കോൺഗ്രസുകൾ തന്ത്രപരമായ മൗനം പാലിച്ചു. മുസ്ലീം പ്രീണനം നടത്തുന്ന സിപിഎമ്മിനെ പിണക്കാനാവാതെ മാറിനില്ക്കുകയിരുന്നു എന്നാണ് ഭരണ കക്ഷിയായ മാണി ഗ്രൂപ്പിനെതിരെ ഉയരുന്ന വിമർശനം.

കത്തോലിക്കാ ബഷപ്പുമാർ കുട്ടത്തോടെ സമരരംഗത്ത് ഇറങ്ങിയതോടെ ഇരു കേരളാ കോൺഗ്രസുകളും സമുദായത്തിൽ നിന്ന് ഒറ്റപ്പെടുമെന്ന ഭീതിയിൽ മുനമ്പത്ത് എത്തി .മുഖൃമന്ത്രി നടത്തുന്ന ചർച്ചയുടെ ക്രെഡിറ്റ് ഏറ്റെടുക്കാൻ മാണി വിഭാഗം ശക്തമായി രംഗത്തുണ്ട്.

ഇതിനിടയിൽ ജോസഫ് വിഭാഗത്തെയും കുത്താനും ഈ അവസരം അവർ ഉപയോഗിക്കുന്നുണ്ട്. എന്നാൽ മസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മുനമ്പം പ്രശ്നത്തിൽ നിഷ്പക്ഷ നിലപാട് വൃക്തമാക്കിയതോടെയാണ് മറഞ്ഞിരുന്ന ജോസഫ് ഗ്രൂപ്പ് രംഗത്ത് വന്നതെന്നതും ഇരു കേരളാ കോൺഗ്രസുകളുടെയും ഇരട്ടതാപ്പ് വൃക്തമാക്കുന്നു.

കിടപ്പാടവും ജനിച്ചു വളർന്ന ഭൂമിയും നിലനിർത്താനുള്ള ജീവൻ മരണപോരാട്ടത്തിൽ കേരളത്തിലെ ഭരണ പ്രതിപക്ഷ മുന്നണികൾ മുഖം തിരിച്ചപ്പോൾ ക്രൈസ്തവസഭകൾ ‘പിന്തുണയുമായി മുന്നോട്ടുവന്നു.

വളരെ അപ്രതീക്ഷിതമായിട്ടാണ് പാലാ രൂപതാ അധ്യക്ഷൻ മുനമ്പം സന്ദർശിക്കാൻ തീരുമാനിച്ചത്. മുനമ്പം സന്ദർശിക്കാൻ മാത്രമല്ല അവിടെ കൂടിയൊഴിപ്പിക്കപ്പെടുകയാണെങ്കിൽ 600 കുടുംബങ്ങൾക്കും പാലായിൽ ഭൂമിയും പാർപ്പിടവും ഒരുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.ഇതോടെ സംസ്ഥാന സർക്കാരും കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവും തീർത്തും വെട്ടിലായി.

ഭരണ മുന്നണിയുടെ ഭാഗമായ ജോസ് കെ മാണി വിഭാഗം സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോവുകയാണെന്ന് മനസ്സിലാക്കി.ഉടൻതന്നെ ഭരണമുന്നണിയുമായി സംസാരിച്ചു.പ്രശ്നത്തിൽ
പാലാ രൂപത കടുത്ത നിലപാടെടുത്തതോടെ പിടിച്ചുനിൽക്കാൻ സർക്കാർ ഇടപെട്ട് മതിയാകുമെന്ന് അറിയിച്ചു.ഇതേ തുടർന്നാണ് മുനമ്പത്ത് ഭൂപ്രശ്നത്തിൽ സർക്കാർ ഇടപെടാൻ തീരുമാനിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments