പാലക്കാട് : തന്നെ ഒപ്പം നിർത്താൻ കരുക്കൾ നീക്കുന്ന യുഡിഎഫിന് മുന്നിൽ ഉപാധിവെച്ച് പി.വി അൻവർ എംഎൽഎ. ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഡിഎംകെ പിന്തുണ നല്‍കുന്ന സ്ഥാനാര്‍ത്ഥി എന്‍ കെ സുധീറിനെ പിന്തുണയ്ക്കണമെന്ന് പി വി അന്‍വര്‍ ആവശ്യപ്പെട്ടു.P.V. Anwar Proposes DMK-UDF Alliance for Kerala By-election
അവര്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ആലോചിച്ചുകൊണ്ടിരിക്കുമ്ബോള്‍ കപ്പല്‍ പോകും. വേറെ പ്രശ്‌നമില്ല. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച എത്രയോ ചരിത്രം കോണ്‍ഗ്രസിനുണ്ടെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ വോട്ടുകളും പിണറായിസത്തിനെതിരെ സ്വരൂപിക്കണമെന്നാണ് യുഡിഎഫിനോട് പറഞ്ഞിട്ടുള്ളത്. പിണറായിസത്തെ ഈ മണ്ഡലത്തില്‍ നിന്നും ഒഴിവാക്കാന്‍, ഈ സര്‍ക്കാരിനെതിരെ ജനവികാരം ഒരുമിച്ചു കൂട്ടി എല്ലാ വോട്ടുകളും ഒരു പെട്ടിയിലാക്കി പിണറായിസത്തെ തളക്കാന്‍ നിങ്ങള്‍ സഹായിക്കണം എന്നാണ് പറയാനുള്ളത്. പിണറായിക്കെതിരെ ജീവന്‍ പോലും പണയപ്പെടുത്തിയാണ് രംഗത്തു വന്നത്. എന്റെ ജീവനുപോലും ഭീഷണിയുണ്ട്.
ഇവിടെയും പിണറായി ജയിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണമെന്നാണ് അവരുടെ തീരുമാനമെങ്കില്‍, തെരഞ്ഞെടുപ്പ് ഗോദയില്‍ നമുക്ക് കാണാമെന്ന് പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.