Thursday, May 1, 2025
spot_imgspot_img
HomeNewsKerala Newsതട്ടിപ്പുകാര്‍ ഓണ്‍ലൈന്‍ പാഴ്‌സല്‍ സര്‍വീസ് സൈറ്റുകളിലും ; മുന്നറിയിപ്പുമായി കേരള പൊലീസ്

തട്ടിപ്പുകാര്‍ ഓണ്‍ലൈന്‍ പാഴ്‌സല്‍ സര്‍വീസ് സൈറ്റുകളിലും ; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് ദിനംപ്രതി നടന്നുകൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ പാഴ്‌സല്‍ സര്‍വീസുകളുടെ പേരിലും ഇപ്പോൾ തട്ടിപ്പുകള്‍ നടക്കാറുണ്ട്.

ഇതുപോലുള്ള സൈറ്റുകളുടെ സേവനം തേടുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനില്‍ ലഭിക്കുന്ന പല പാഴ്‌സല്‍ സര്‍വീസുകളുടെ വെബ്‌സൈറ്റുകളും വ്യാജമാകാം. പാഴ്‌സല്‍ അയക്കേണ്ട സാഹചര്യത്തിൽ കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിന്ന് തന്നെ കോണ്‍ടാക്ട് നമ്പറുകളും മറ്റു വിവരങ്ങളും ശേഖരിക്കുക.പാഴ്‌സല്‍ കൊണ്ടുപോകുന്നത് തട്ടിപ്പുകാര്‍ അല്ലെന്ന് ഉറപ്പുവരുത്തണമെന്ന് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറയുന്നു. വാഹനങ്ങള്‍ പാഴ്‌സല്‍ അയക്കേണ്ടി വരുമ്പോള്‍ പ്രത്യേകം ശ്രദ്ധ ഉണ്ടായിരിക്കണം.

പ്രമുഖ കമ്പനികളുടെ ജീവനക്കാര്‍ എന്ന വ്യാജ പേരിലും അവര്‍ പാഴ്‌സല്‍ കയറ്റാന്‍ എത്തുകയും ചെയ്‌യും ഇതോടൊപ്പം പല തരത്തിൽ അവർ ഉപഭോക്താക്കളിൽ നിന്ന് പൈസ ഈടാക്കാൻ ശ്രമിക്കും. പാഴ്‌സല്‍ അയക്കുന്നതിനുള്ള കൂലി, ഒടുക്കിയ തുക പോരെന്നും നികുതിയും കയറ്റിറക്കുകൂലിയും അയക്കണമെന്നും പറഞ്ഞ് തട്ടിപ്പുകാര്‍ പല നമ്പറുകളില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങും. തുടര്‍ന്ന് കോണ്‍ടാക്ട് നമ്പര്‍ കിട്ടിയ വ്യാജ വെബ്‌സൈറ്റ് അപ്രത്യക്ഷമാകുന്നു. ഇത്തരം അവസരങ്ങളില്‍ ഒഴിവാക്കാൻ വേണ്ടി അറിയപ്പെടുന്ന പാഴ്‌സല്‍ കമ്പനികളുടെ മാത്രം ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നമ്പര്‍ എടുക്കാന്‍ ശ്രമിക്കുക. പാഴ്‌സല്‍ അയക്കുമ്പോൾ രസീതുകള്‍ കൃത്യമായി കൈപ്പറ്റുകയും സൂക്ഷിക്കണമെന്നും കേരള പൊലീസ് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments