തിരുവനന്തപുരം: അടുത്തയാഴ്ച മുതല്‍ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒരുമാസത്തെ ക്ഷേമപെന്ഷന് ആണ് തിങ്കളാഴ്ച മുതല്‍ വിതരണം തുടങ്ങുന്നത് എന്ന് ധനം വകുപ്പ് അറിയിച്ചു.
900 കോടി രൂപയാണ് ധനവകുപ്പ് പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചിരിക്കുന്നത്. കേരളത്തിന് കിട്ടാനുള്ള വിഹിതം കേന്ദ്രത്തിൽ നിന്ന് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു.കേന്ദ്രം കേരള സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുകയാണ്.കേന്ദ്രം കേരളത്തിന് 54,000 കോടി രൂപ നല്‍കാനുണ്ട്. കേന്ദ്രം തരാൻ ഉള്ളത് എത്രയും വേഗം തരണം എന്നും മന്ത്രി പറഞ്ഞു.
6400 രൂപ വീതമാണ് ഓരോരുത്തര്‍ക്കും നല്‍കാനുള്ളത്. കുടിശികയായത് നാലുമാസത്തെ ക്ഷേമപെന്‍ഷന്‍ തുകയാണ്. ഒരുമാസത്തെ കുടിശിക നല്‍കാനാണ് ധനവകുപ്പ് കഴിഞ്ഞദിവസം തീരുമാനിച്ചത്.