കൊച്ചി മട്ടാഞ്ചേരിയിൽ അവശേഷിക്കുന്ന രണ്ട് ജൂതന്മാരിൽ ഒരാൾ മരിച്ചു. ക്യൂനി ഹലേഗ (88) അന്തരിച്ചു.ഇന്ന് രാവിലെ ആറിനായിരുന്നു അന്ത്യം.
പ്രമുഖ വ്യവസായി, എസ്. കോഡറിൻ്റെ മകളും പരേതനായ എസ്. ഹലേഗയുടെ ഭാര്യയുമാണ്. 2012 മുതൽ 2018 വരെ പർദേശി സിനഗോഗിൻ്റെ ഡയറക്ടറും എക്സിക്യൂട്ടീവ് ട്രസ്റ്റിയുമായിരുന്നു.
മക്കൾ: ഫിയോണ, ഡേവിഡ് ഹലേഗ.
ശവസംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മട്ടാഞ്ചേരി ജൂത സെമിത്തേരിയിൽ വെച്ച് നടന്നു.