Thursday, May 1, 2025
spot_imgspot_img
HomeCrime Newsഒറ്റയിടിക്ക് മുൻ സൈനികനെ കൊന്ന് 16 -കാരൻ; അറസ്റ്റില്‍

ഒറ്റയിടിക്ക് മുൻ സൈനികനെ കൊന്ന് 16 -കാരൻ; അറസ്റ്റില്‍

യുകെ: മുൻ സൈനികനെ കൊന്ന കൗമാരക്കാരൻ പിടിയില്‍. ഒമര്‍ മൗമെചെ എന്ന പതിനാറുകാരനാണ് മുൻ സൈനികനായിരുന്ന ഡെന്നീസ് ക്ലാര്‍ക്കിനെ(82) ഒറ്റ ഇടിക്ക് കൊലപ്പെടുത്തിയത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. രണ്ട് വർഷം ഒമറിനെ പ്രായപൂർത്തിയാകാത്ത കുറ്റവാളികളെ പാർപ്പിക്കുന്ന സ്ഥലത്ത് പാർപ്പിക്കുക​യും ചെയ്തു. omar moumeche 16 year old killed army veteran dennis clarke in one punch

2021 മേയ് ആറിനാണ് അന്ന് 16 -കാരനായിരുന്ന ഒമർ ഡെർബി ബസ് സ്റ്റേഷനിൽ വച്ച് വൃദ്ധനെ അക്രമിച്ചത്. ഇപ്പോൾ 18 വയസ് പൂർത്തിയായതിനാൽ തന്നെ ഒമറിനെ ജയിലിൽ അടച്ചിരിക്കയാണ്.

അന്ന് സംഭവിച്ചത്

82 -കാരനായ ഡെന്നീസ് ക്ലാര്‍ക്ക് ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു. ആ സമയത്ത് ഒമറും സുഹൃത്തുക്കളും എസ്കലേറ്ററില്‍ വച്ച്‌ മോശമായി പെരുമാറുന്നത് അയാളുടെ ശ്രദ്ധയില്‍ പെട്ടു.

ഇതിനെ കുറിച്ച്‌ വൃദ്ധൻ അവരോട് സംസാരിച്ചിരുന്നു. പിന്നാലെ, അയാള്‍ അവിടെ നിന്നും ഇറങ്ങുകയും ചെയ്തു. എന്നാല്‍, ഒമറും സംഘവും അയാളെ ബസ് സ്റ്റേഷനിലേക്ക് പിന്തുടര്‍ന്നു. അവിടെ വച്ചാണ് ഒമര്‍ ഇയാളെ അക്രമിച്ചു.

ഒമര്‍ ക്ലാര്‍ക്കിനെ തള്ളി നിലത്തു വീഴ്ത്തുകയും പിന്നീട് ഇടിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഒമര്‍ അവിടെ നിന്നും ഓടിപ്പോവുകയും ചെയ്തു. എന്നാല്‍, സംഭവം കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ പൊലീസ് അവനെ അറസ്റ്റ് ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പൊലീസ് തന്നെയാണ് പുറത്തു വിട്ടത്. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്സാക്ഷി വിവരണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഒമറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിചാരണവേളയില്‍ അതെല്ലാം ഹാജരാക്കും എന്നും പൊലീസ് പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments