രാജസ്ഥാൻ:പല ഒളിച്ചോട്ട വാർത്തകളും പുറത്ത് വരാറുണ്ട്. ഇപ്പോഴിതാ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭാര്യ അമ്മായച്ചന്റെ കൂടെ ഒളിച്ചോടി എന്ന വാർത്തയാണ് വരുന്നത്. olichottam news from rajasthan
ഇയാള്‍ തന്റെ മകന്റെ ബൈക്ക് എടുത്താണ് മരുമകളുമായി മുങ്ങിയത്. രാജസ്ഥാനിലെ ബുണ്ടിജില്ലയിലാണ് സംഭവം. യുവാവ് അച്ഛനെതിരെ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി.
പവൻ വൈരാഗി എന്ന യുവാവാണ് പിതാവ് രമേഷ് വൈരാഗിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്.
അതേസമയം തന്റെ ഭാര്യ ഒരു പാവമാണെന്നും, അച്ഛൻ അവളെ പറഞ്ഞ് പ്രണയത്തില്‍ വീഴ്ത്തുകയായിരുന്നു എന്നാണ് യുവാവിന്റെ പരാതി. ഇവര്‍ക്ക് ആറ് മാസം പ്രായമുള്ള ഒരു മകളും ഉണ്ട്.
മകളെയും ഉപേക്ഷിച്ചാണ് ഭാര്യ തന്റെ അച്ഛനൊപ്പം പോയത് എന്നും യുവാവ് പറയുന്നു. ഒപ്പം യുവാവ് പറയുന്നത് അച്ഛൻ നേരത്തെയും ഇങ്ങനെയുള്ള പ്രവൃത്തികളൊക്കെ ചെയ്തിരുന്നു എന്നാണ്.
ഭാര്യയെ തന്നില്‍ നിന്ന് അകറ്റാൻ പിതാവ് ശ്രമിച്ചുവെന്നും പവൻ അവകാശപ്പെടുന്നു. താൻ പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും കാര്യമായ അന്വേഷണമൊന്നും ഉണ്ടായിട്ടില്ല എന്നും പവൻ പരാതിപ്പെടുന്നു.
സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് സദര്‍ സ്റ്റേഷൻ ഓഫീസര്‍ അരവിന്ദ് ഭരദ്വാജ് പറഞ്ഞു.