പത്തനംതിട്ട: ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ നഴ്‌സിംഗ് വിദ്യാര്‍ഥിനി മരിച്ചു. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ് സജീവ് (23) ആണ് മരിച്ചത്.nursing student died after falling from the hostel building
പത്തനംതിട്ട ചുട്ടിപ്പാറ നഴ്‌സിംഗ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നാണ് അമ്മു വീണത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് മരണം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: 1056, 04712552056)