യോര്‍ക്ക്ഷയറില്‍ നിന്ന് മൂന്നാഴ്ച മുന്‍പ് കാണാതായ നഴ്‌സിന്റെ മൃതദേഹം കണ്ടെത്തി. കാണാവുന്നതിന് മുന്‍പ് ഇവരെ അവസാനമായി കണ്ട സ്ഥലത്തുനിന്നും ഏറെ അകലെയല്ലാതെയാണ് മൃതദേഹം കണ്ടെത്തിയത്. നോര്‍ത്ത് യോര്‍ക്ക്ഷയറിലെ മാള്‍ട്ടനിലുള്ള തന്റെ വീട്ടില്‍ നിന്നും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 ന് പുറത്തിറങ്ങിയതില്‍ പിന്നെയാണ് 34 കാരിയായ വിക്ടോറിയ ടെയ്ലറെ കാണാതാവുന്നത്.
ഡെര്‍വെന്റ് നദിയിലാണ് മുങ്ങല്‍ വിദഗ്ധര്‍ മൃതദേഹം കണ്ടെത്തിയതെന്ന് നോര്‍ത്ത് യോര്‍ക്ക്ഷയര്‍ പോലീസ് അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ വെയ്ന്‍ ഫോക്‌സ് പറഞ്ഞു.
അതേസമയം ഔപചാരികമായ തിരിച്ചറിയല്‍ ഇനിയും നടത്തേണ്ടതുണ്ടെങ്കിലും ടെയ്ലറുടെ കുടുംബത്തെ ഈ വിവരം അറിയിച്ചിട്ടുണ്ട്. വിക്ടോറിയയുടെ തിരോധാനത്തില്‍ അതീവ ഹൃദയവേദന അനുഭവിച്ചിരുന്ന കുടുംബാംഗങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കിയ പ്രാദേശിക സമൂഹത്തിനോട് കുടുംബാംഗങ്ങള്‍ കൃതജ്ഞത അറിയിച്ചു.