Wednesday, April 30, 2025
spot_imgspot_img
HomeNewsഘോഷയാത്രയില്‍ ക്രമസമാധാന പ്രശ്നം ഉണ്ടായില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; എൻഎസ്എസ് നാമജപക്കേസ് അവസാനിപ്പിച്ചു

ഘോഷയാത്രയില്‍ ക്രമസമാധാന പ്രശ്നം ഉണ്ടായില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; എൻഎസ്എസ് നാമജപക്കേസ് അവസാനിപ്പിച്ചു

തിരുവനന്തപുരം: എൻഎസ്എസ് നാമജപക്കേസ് അവസാനിപ്പിച്ചു. തുടരന്വേഷണം അവസാനിപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഘോഷയാത്രയിൽ ക്രമസമാധാന പ്രശ്നം ഉണ്ടായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

 എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പെടെ 1000 പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. സ്പീക്കറുടെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു പാളയം മുതൽ പഴവങ്ങാടി വരെ നാമജപ യാത്ര നടത്തിയത്. കേസ് എഴുതി തള്ളാൻ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ പൊലിസ് തീരുമാനിച്ചിരുന്നു.

എൻഎസ്എസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേസ് അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതെന്നാണ് വിവരം. കന്റോൺമെന്റ് പൊലീസാണ് കേസ് എഴുതി തള്ളിയത്. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments