Saturday, February 15, 2025
spot_imgspot_img
HomeViral100 പേരെ വിവാഹത്തിന് ക്ഷണിച്ചു ; ആകെയെത്തിയത് അഞ്ചേയഞ്ചുപേർ; സഹിക്കാൻ ആവുന്നില്ല എന്ന് യുവതി

100 പേരെ വിവാഹത്തിന് ക്ഷണിച്ചു ; ആകെയെത്തിയത് അഞ്ചേയഞ്ചുപേർ; സഹിക്കാൻ ആവുന്നില്ല എന്ന് യുവതി

വിവാഹം എന്നാൽ ഒരു ആഘോഷം ആണ്. നമുക്ക് വളരെ പ്രിയപ്പെട്ടവരെ മാത്രം ക്ഷണിച്ചുകൊണ്ട് വിവാഹം കഴിക്കുന്നവരും ഉണ്ട് അതുപോലെ ഒരുപാട് പേരെ വിളിച്ച ആഘോഷമാക്കി നടത്തുന്നവരും ഉണ്ട്. എന്തൊക്കെയായാലും, വിവാഹത്തിന് കാര്യമായി ക്ഷണിച്ചിട്ടും നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ എത്തിയില്ലെങ്കിൽ നമുക്ക് ചിലപ്പോൾ സഹിക്കാനാവില്ല. അതുപോലെ ഒരു അനുഭവമാണ് യുഎസ്സിലെ ഒറി​ഗോണിൽ നിന്നുള്ള കലിന മേരി എന്ന യുവതിക്കും ഉണ്ടായത്.

വരനായ ഷെയ്നിനോടൊപ്പം റിസപ്ഷൻ ഏരിയയിലേക്ക് കടന്നു വരുമ്ബോള്‍ ആകെ വളരെ കുറച്ചുപേർ മാത്രമാണ് അവിടെയുണ്ടായിരുന്നത്. ദമ്ബതികളുടെ മകനാണ് ഇവർക്കൊപ്പം ഇവിടേക്ക് ഇവരെ ആനയിക്കാൻ ഉണ്ടായിരുന്നത്. അത് മാത്രമാണ് ആ ചടങ്ങില്‍ തങ്ങള്‍ക്ക് സന്തോഷം തന്നത് എന്നാണ് മേരി പറയുന്നത്. ക്ഷണിച്ചവരില്‍ ഭൂരിഭാഗം പേരും എത്താത്തത് തന്നെ വേദനിപ്പിച്ചു എന്നും അവർ പറയുന്നു.

തങ്ങൾ25 പേരെ കത്തയച്ചും 75 പേരെ ഓൺലൈൻ വഴിയും ക്ഷണിച്ചിരുന്നു. എന്നാൽ, അവരിൽ ബഹുഭൂരിഭാ​ഗവും എത്തിയില്ല എന്നും അതൊരു ദുഃസ്വപ്നം പോലെ തോന്നുന്നു എന്നുമാണ് മേരി പറയുന്നത്. ആകെ അഞ്ചുപേർ മാത്രമാണ് ഈ ക്ഷണിച്ചവരിൽ വിവാഹത്തിന് എത്തിയതത്രെ.

ദമ്പതികൾ ഒമ്പത് വർഷമായി ഒരുമിച്ചാണ് കഴിയുന്നത്. ഈ വിവാഹദിനത്തിന് വേണ്ടി ഒരുപാട് കാലമായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഇരുവരും. ‘എല്ലാവരോടും ഒരു മണിക്കാണ് എത്താൻ പറഞ്ഞത്. 1.15 -ന് എന്റെ അമ്മ എനിക്ക് മെസ്സേജ് അയച്ചു. ആരും വന്നില്ല… ഒടുവിൽ രണ്ട് മണിക്കാണ് ഞാനും ഭർത്താവും അവിടെ എത്തുന്നത്. അവിടെ ആരും ഉണ്ടായിരുന്നില്ല. 40 പേരെയെങ്കിലും പ്രതീക്ഷിച്ച് തയ്യാറാക്കിയിരുന്ന സ്ഥലത്ത് ആകെയുണ്ടായിരുന്നത് അഞ്ച് പേരായിരുന്നു’ എന്നാണ് മേരി കുറിച്ചത്.

എന്തായാലും, പിന്നീട് താനും ഭർ‌ത്താവും ചേർന്ന് ഡാൻസ് ചെയ്തുവെന്നും വന്നിരുന്ന അതിഥികൾ ഒപ്പം ചേർന്നുവെന്നും മേരി പറയുന്നു. കൂടാതെ കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും മേരി ഒരു പോസ്റ്റിട്ടു. അതിൽ പറയുന്നത് ഇപ്പോഴും താനും ഭർത്താവും വേദനയിലും ദേഷ്യത്തിലും തന്നെയാണ്. എങ്കിലും അതിനെ മറികടക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കയാണ് എന്നാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments