Friday, April 25, 2025
spot_imgspot_img
HomeNewsKerala Newsപ്രാഥമിക പരീക്ഷ ഇല്ല; ഡിസംബര്‍ 31വരെ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങളുടെ പരീക്ഷ 2024ല്‍ ഉണ്ടാകും

പ്രാഥമിക പരീക്ഷ ഇല്ല; ഡിസംബര്‍ 31വരെ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങളുടെ പരീക്ഷ 2024ല്‍ ഉണ്ടാകും

തിരുവനന്തപുരം:ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് വിജ്ഞാപനം ഡിസംബറിലും എല്‍ഡി ക്ലര്‍ക്ക് വിജ്ഞാപനം ഈമാസം 30നും ഉണ്ടാകും. രണ്ട് തസ്തികയ്ക്കും പ്രാഥമിക പരീക്ഷ ഉണ്ടാകില്ല.

പരീക്ഷ വിവിധ ഘട്ടങ്ങളിലായി നടത്താന്‍ പിഎസ് സി യോഗം തീരുമാനിച്ചു. ഈ വര്‍ഷം ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങളുടെ പരീക്ഷ 2024ല്‍ ഉണ്ടാകും. ഇവ ഉള്‍പ്പെടുത്തിയായിരിക്കും 2024ലെ വാര്‍ഷിക കലണ്ടര്‍ പ്രസിദ്ധീകരിക്കുന്നത്.

കലണ്ടറില്‍ 2024ല്‍ വിജ്ഞാപനം ചെയ്യുന്ന തസ്തികകളുടെ പരീക്ഷകളും ഉള്‍പ്പെടുത്തും.പരീക്ഷ മുന്‍കൂട്ടി നിശ്ചയിക്കുന്നതിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് നേരത്തെ തയ്യാറാകാൻ സാധിക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments