കണ്ണൂര്‍: എഡിഎമ്മിന്‍റെ ആത്മഹത്യയുമായി ബന്ധിപ്പെട്ട കേസില്‍ റിമാന്‍റില്‍ കഴിയുന്ന പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് വിഷയം ചര്‍ച്ച ചെയ്തില്ല.പൂർണ്ണ വിവരങ്ങൾ പുറത്ത് വരട്ടെയെന്ന നിലപാടാണ് ജില്ലാ സെക്രട്ടറിയേറ്റ് സ്വീകരിച്ചത്.No immediate party action against PP Divya
നാളെ മുതല്‍ പാര്‍ട്ടി ഏരിയ സമ്മേളനങ്ങള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ അക്കാര്യങ്ങളാണ് ചര്‍ച്ചയായത്. പൂര്‍ണ സെക്രട്ടറിയേറ്റ് യോഗമല്ല ഇന്ന് ചേര്‍ന്നത്. . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ദിവ്യയെ നീക്കിയത് തന്നെ അവര്‍ക്കെതിരയുള്ള നടപടിയായി ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്.സമ്മേളന കാലളവില്‍ അച്ചടക്ക നടപടി വേണ്ടെന്നാണ് പൊതുവികാരം.
അതേസമയം അറസ്റ്റിലായ പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജില്ലാ കളക്ടറുടെ മൊഴിയില്‍ വ്യക്തതയില്ലെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
തെറ്റ് ചെയ്തുവെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴി പരിശോധിക്കണമെന്നും ആവശ്യമുണ്ട്. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു കളക്ടറോട് പറഞ്ഞതില്‍ പൂര്‍ണ മൊഴിയില്ല. സാക്ഷിയായ പ്രശാന്തിന്റെ പൂര്‍ണമൊഴി ഹാജരാക്കിയില്ലെന്നും ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ദിവ്യയുടെ ജാമ്യ ഹര്‍ജിയെ നവീന്‍ ബാബുവിന്റെ കുടുംബം എതിര്‍ക്കും. കുടുംബം ഹര്‍ജിയില്‍ എതിര്‍കക്ഷി ചേരും. ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന ആവശ്യമാകും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ മുന്നോട്ടുവെക്കുക.