Friday, April 25, 2025
spot_imgspot_img
HomeCinemaമഞ്ജു ചേച്ചിയും ദിലീപ് ഏട്ടനും കാരണമാണ് ഇന്ന് ഞാൻ ഈ നിലയിൽ എത്തിയത് ! അവസാന...

മഞ്ജു ചേച്ചിയും ദിലീപ് ഏട്ടനും കാരണമാണ് ഇന്ന് ഞാൻ ഈ നിലയിൽ എത്തിയത് ! അവസാന നാളുകളില്‍ പോലും മണിച്ചേട്ടന്‍ എന്നോട് വഴക്കിട്ടിട്ടുണ്ട് ! നിത്യാ ദാസ് തുറന്ന് പറയുന്നു

മലയാളികളുടെ ഇഷ്ട നടിയാണ് നിത്യാ ദാസ്. ഈ പറക്കും തളിക എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ കൂടിയാണ് നിത്യ സിനിമ രംഗത്ത് എത്തിയത്. വിവാഹ ശേഷം ബ്രേക്ക് എടുത്തെങ്കിലും നിരവധി ആരാധകരാണ് നടിക്കുള്ളത്. nithya about manju and dileep

സോഷ്യൽ മീഡിയയിൽ നിത്യയുടെയും മകളുടെയും ഡാൻസ് വീഡിയോകളൊക്കെ വൈറലാണ്.

റെഡ് കാർപ്പറ്റ് എന്ന ഷോയിൽ അതിഥിയായെത്തിയതിന്റെ വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ,

നടിയുടെ വാക്കുകൾ ഇങ്ങനെ, എന്റെ സിനിമ ജീവിതത്തിന് വഴിത്തിരിവായത് മഞ്ജു ചേച്ചിയും ദിലീപ് ഏട്ടനും ആണ്. ഞാൻ  പ്ലസ് വണില്‍ പഠിയ്ക്കുന്ന സമയത്ത് ഒരു ദിവസം  ഒരു അഭിഭാഷകന്‍ എന്നെ വിളിച്ച്‌ ഒരു ഫോട്ടോ എടുത്ത് മാഗസിനിലേക്ക് അയച്ചു കൊടുത്തോട്ടെ എന്ന് ചോദിച്ചു. അപ്പോൾ  ഞാന്‍ വീട്ടില്‍ ചോദിക്കാന്‍ പറഞ്ഞു. അദ്ദേഹം വന്ന് ചോദിയ്ക്കുകയും ചെയ്തു ഗ്രഹലക്ഷ്മിയില്‍ ഫോട്ടോ വരികയും ചെയ്തു. പിന്നീട് ആ അഭിഭാഷകന്‍ ഒരു ഫോട്ടോഗ്രാഫറായി മാറി..

ആ ഫോട്ടോ മഞ്ജു ചേച്ചി കാണുകയും ദിലീപ് ഏട്ടനോട് പറക്കും തളികയിൽ നായികയായി എന്നെ മതിയെന്ന് പറയുകയും ആയിരുന്നു. പിന്നീട് നരിമാന്‍, കുഞ്ഞിക്കൂനന്‍, ബാലേട്ടന്‍, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നഗരം, സൂര്യ കിരീടം തുടങ്ങി ഒരുപാട് സിനിമകളുടെ ഭാഗമായിരുന്നു. അതുപോലെ കലാഭവൻ മാണിയെ കുറിച്ചും നിത്യ പറയുന്നുണ്ട്. അദ്ദേഹത്തിനോടൊപ്പം കൺമഷി എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. എനിക്ക് സത്യത്തിൽ മണിച്ചേട്ടനെ വലിയ ഇഷ്ടമായിരുന്നു. പക്ഷെ ഞങ്ങള്‍ തമ്മില്‍ വഴക്കായിരുന്നുവെന്നും എന്ത് പറഞ്ഞാലും മണിച്ചേട്ടന്‍ വഴക്കിടുമായിരുന്നുവെന്നും നിത്യ ഓര്‍ക്കുന്നുണ്ട്.

എനിക്കറിയില്ല ഞാൻ എന്ത് പറഞ്ഞാലും മണിചേട്ടന് അത് കളിയാക്കുന്നത് പോലെയാണ് തോന്നുന്നത്. എന്തിനാണ് വഴക്കിടുന്നത് എന്ന് പോലും എനിക്ക് അറിയില്ല, അവസാന കാലത്ത് പോലും വഴക്കിട്ടിരുന്നുവെന്നും നിത്യ ഓര്‍ക്കുന്നു. ഏറ്റവും അവസാനം ഞങ്ങളൊരു വിദേശ ഷോയ്ക്ക് പോകുമ്പോൾ ഞാന്‍ വെറുതേ, ‘മണിക്കിനാവിന്‍ കൊതുമ്പ് വള്ളം’ എന്ന പാട്ട് പാടി. ഒന്നും മനസ്സില്‍ വച്ച്‌ പാടിയതല്ല, എന്നാല്‍ അതും അദ്ദേഹത്തിന് കളിയാക്കുന്നത് പോലെയാണ് തോന്നിയതെന്നാണ് നിത്യ പറയുന്നത്.

അതേസമയം താരം ഇപ്പോൾ തമിഴ് സീരിയൽ രംഗത്തും സജീവമാണ്. കോഴിക്കോടാണ് നിത്യയുടെ സ്ഥലം, പ്രണയ വിവാഹം ആയിരുന്ന നിത്യയുടേത്. എയർ ഇന്ത്യ ഉദ്യോഗസ്ഥനുമായ അർവിന്ദ് സിങ് ആണ് നിത്യയുടെ ഭർത്താവ്.  2007ലായിരുന്നു നിത്യ ദാസ് അര്‍വിന്ദ് സിങിനെ വിവാഹം ചെയ്തത്. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments