Wednesday, April 30, 2025
spot_imgspot_img
HomeNewsKerala News'അര്‍ബുദത്തെ കീഴടക്കിയിട്ടേ ഇനി കാര്യമുള്ളൂ,എന്‍റെ ഉള്ളില്‍ കരുത്തുണ്ട്'; അര്‍ബുദം സ്ഥിരീകരിച്ചെന്നും ശസ്ത്രക്രിയക്ക് വിധേയയായെന്നും നിഷ ജോസ്...

‘അര്‍ബുദത്തെ കീഴടക്കിയിട്ടേ ഇനി കാര്യമുള്ളൂ,എന്‍റെ ഉള്ളില്‍ കരുത്തുണ്ട്’; അര്‍ബുദം സ്ഥിരീകരിച്ചെന്നും ശസ്ത്രക്രിയക്ക് വിധേയയായെന്നും നിഷ ജോസ് കെ.മാണി

കോഴിക്കോട്: തനിക്ക് അര്‍ബുദം സ്ഥിരീകരിച്ചെന്നും ശസ്ത്രക്രിയക്ക് വിധേയയായെന്നും സാമൂഹിക പ്രവര്‍ത്തക നിഷ ജോസ് കെ.മാണി. അര്‍ബുദത്തിന്‍റെ രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. മാമോഗ്രാം വഴിയാണ് രോഗ നിര്‍ണയം നടത്തിയതെന്നും നിഷ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

2013 മുതല്‍ അര്‍ബുദ രോഗികളെ സഹായിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ക്യാമ്ബുകള്‍ അടക്കമുള്ളവ നടത്തി മാമോഗ്രാമിന്‍റെ പ്രാധാന്യത്തെപ്പറ്റി അവബോധം നല്‍കുന്നുണ്ട്. ഞാനും വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യാറുണ്ടായിരുന്നു. 2023 ഒക്ടോബറില്‍ നടത്തിയ മാമോഗ്രാമിലാണ് രോഗം കണ്ടെത്തിയത്.

ഞാന്‍ ഭാഗ്യവതിയാണ്. രണ്ട് അനുഗ്രഹങ്ങളാണ് എനിക്ക് ലഭിച്ചത്. ഒന്ന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണ. ശസ്ത്രക്രിയ സമയത്തടക്കം ഭര്‍ത്താവ് ജോസ് കെ. മാണി മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നു. മാതാപിതാക്കളും ബന്ധുക്കളുമെല്ലാം ഒപ്പം നിന്നു. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്.

https://www.facebook.com/reel/229026380007927

എന്‍റെ ഉള്ളിലുള്ള കരുത്താണ് രണ്ടാമത്തെ അനുഗ്രഹം. എത്രയോ അര്‍ബുദ രോഗികളെ കാണുന്നതാണ്. അത് നല്‍കിയ കരുത്ത് എനിക്കുണ്ട്. അതിനാല്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നു. അര്‍ബുദത്തെ കീഴടക്കിയിട്ടേ ഇനി കാര്യമുള്ളൂ -നിഷ പറയുന്നു.

2019 ജൂണ്‍ 19നാണ് ഹെയര്‍, വിഗ് ഡൊണേഷൻ മൂവ്മെന്‍റിന് നിഷ ജോസ് തുടക്കം കുറിച്ചത്. അര്‍ബുദ രോഗികള്‍ക്ക് വിഗ് നിര്‍മിക്കാനായി തന്‍റെ തലമുടി പൂര്‍ണമായും മുണ്ഡനം ചെയ്തു നല്‍കി. ഹെയര്‍ ഫോര്‍ ഹോപ്പ് ഇന്ത്യ കാമ്ബയിനിന്‍റെ അംബാസഡറാണ് നിഷ.

2022ല്‍ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും ഓരോ നദികളിലൂടെ ഒറ്റക്ക് യാത്ര നടത്തിയും വാര്‍ത്തകളില്‍ ഇടംപിടിച്ചു. 2019ല്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷയുടെ സ്ഥാനാര്‍ഥിത്വം സജീവ ചര്‍ച്ചയായിരുന്നു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും രാജ്യസഭ എം.പിയുമായ ജോസ് കെ. മാണിയുടെ ഭാര്യയാണ് നിഷ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments