ഉപ്പും മുളകിലെ അഞ്ചുമക്കളുടെ അമ്മയായിട്ടാണ് നിഷ സാരംഗിനെ കൂടുതൽ ആളുകൾ’അറിയുന്നത്. താരം ജീവിതത്തിലും അമ്മയും അമ്മായി അമ്മയും അമ്മൂമ്മയും ഒക്കെയാണ്. താരത്തിന് ഉപ്പും മുളകിലെയും അഭിനയമാണ് പ്രേക്ഷക പ്രീതി കൂടാൻ കാരണം.nisha about marriage
ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്.
വളരെ ചെറിയ പ്രായത്തിൽ തന്നെ നിഷയുടെ വിവാഹം കഴിഞ്ഞിരുന്നു. ളരെ ചെറിയ പ്രായത്തിൽ വിവാഹം കഴിക്കാനുണ്ടായ കാരണവും ജീവിതത്തിൽ കടന്നുപോയ പ്രതിസന്ധികളെ കുറിച്ചും നിഷ സംസാരിച്ചിരുന്നു. ഇപ്പോളിതാ തനിക്ക് വീണ്ടും ഒരു വിവാഹത്തിന് സമ്മതമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിഷ സാരംഗ്.
എന്റെ അന്‍പത് വയസ്സുവരെയുള്ള ജീവിതം മക്കള്‍ക്കു വേണ്ടിയുള്ളതായിരുന്നു. അത് കഴിഞ്ഞ് സ്വയം ശ്രദ്ധിക്കാന്‍ തുടങ്ങും എന്ന് മക്കളോട് ഞാൻ നേരത്തെ തന്നെ പറഞ്ഞുവച്ചിട്ടുള്ള കാര്യമാണ്. ഇപ്പോള്‍ കല്യാണം കഴിക്കാമെന്ന് തോന്നിതുടങ്ങിയിട്ടുണ്ട്.
കുട്ടികള്‍ വലുതായി കഴിയുമ്പോള്‍ അവര്‍ നമ്മുടെ കാറ്റഗറിയല്ല, നമ്മള്‍ പറയുന്നത് അവര്‍ക്ക് മനസിലാകണമെന്നില്ല, അവര്‍ അംഗീകരിക്കണമെന്നില്ല, അപ്പോള്‍ നമ്മളെ കേള്‍ക്കാനും നമ്മുക്ക് മിണ്ടാനും ഒരാള് വേണമെന്ന് തോന്നും