മുംബൈ: നടനും ടെലിവിഷൻ താരവുമായ നിധിൻ ചൗഹാൻ(35) ആത്മഹത്യ ചെയ്തു. രാവിലെയോടെയായിരുന്നു സംഭവം. എംടിവി സ്പ്ലിറ്റ്‌സ്‌വില്ല 5, ക്രൈം പട്രോൾ, തേരാ യാർ ഹൂ മെയിൻ എന്നീ ടെലിവിഷൻ പരിപാടികളിലൂടെയാണ് നിധിൻ ചൗഹാൻ ശ്രദ്ധേയനായത്.
താരത്തെ രാവിലെ മുറിയ്ക്കുള്ളിൽ അവശനിലയിൽ കാണപ്പെടുകയായിരുന്നുവെന്നായിരുന്നു സൂചന. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
അതേസമയം താരത്തിന്റെ വിയോഗ വാർത്തയുടെ ഞെട്ടലിലാണ് ടെലിവിഷൻ ലോകം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)