2023ലെ വിശ്വസുന്ദരി കിരീടം ചൂടി നിക്കാരഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസ്. എൽ സാൽവാദോറിലാണ് വിശ്വസുന്ദരി മത്സരം നടന്നത്. ആദ്യ റണ്ണർ അപ്പ് തായ്‌ലൻഡിൽ നിന്നുള്ള ആന്റോണിയ പോർസിലിദാണ്. nicaragua wins the crown at 72nd miss universe
രണ്ടാം റണ്ണറപ്പായി ഓസ്‌ട്രേലിയയിൽ നിന്നുള്ള മൊറായ വിൽസണും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷത്തെ വിശ്വസുന്ദരി ബോണി ഗബ്രിയേലാണ് ഷീനിസിനെ വിജയ കിരീടമണിയിച്ചത്.
മൂന്നാം സ്ഥാനം ഓസ്‌ട്രേലിയയുടെ മൊറായ വില്‍സണും ലഭിച്ചു. മധ്യ അമേരിക്കൻ രാജ്യമായ എല്‍ സാല്‍വേഡറില്‍ വച്ചായിരുന്നു ഈ വര്‍ഷത്തെ വിശ്വസുന്ദരി മത്സരം.
എല്‍ സാല്‍വേഡറിലെ ജോസ് അഡോള്‍ഫോ പിനെദ അരീനയില്‍ വച്ചായിരുന്നു 72-ാം മിസ് യൂണിവേഴ്സ് മത്സരം നടന്നത്. മുൻ വിശ്വസുന്ദരി ആര്‍’ബോണ്ണി ഗബ്രിയേല്‍ നിക്കരാഗ്വയുടെ പാലസിയോസിന് കിരീടം അണിയിച്ചു.
കമ്യൂണിക്കേഷൻസില്‍ ബിരുദധാരിയാണ് നിക്കരാഗ്വയെ പ്രതിനിധീകരിച്ചെത്തിയ പാലസിയോസ്. 23 വയസുള്ള ഇവര്‍ ഉത്കണ്ഠ സംബന്ധിച്ച പല പ്രശ്‌നങ്ങളും നേരിട്ടിരുന്നതിനാല്‍ Understand Your Mind എന്ന പേരില്‍ ആരംഭിച്ച പദ്ധതിയും മിസ് യൂണിവേഴ്‌സ് വേദിയില്‍ ചര്‍ച്ചയായി.