സാവോപോളോ: ഫുട്ബോൾ താരം നെയ്മറിൻ്റെ കാമുകിയുടെ വീട്ടിൽ വൻ കവർച്ച. നെയ്മറുടെ കാമുകി ബ്രൂണ ബിയാൻകാർഡിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാനായിരുന്നു മൂന്നഗ സംഘത്തിൻ്റെ ഉദ്ദേശം.
കൊള്ളസംഘം ബ്രൂണോയുടെ സാവോപോളോയിലുള്ള വീട്ടി മാതാപിതാക്കളെ ആക്രമിച്ചു. സംഭവം നടന്നപ്പോൾ ബ്രൂണയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല. അതിക്രമിച്ചുകയറിയ കൊള്ളക്കാർ മാതാപിതാക്കളെ ബന്ദിച്ച ശേഷമാണ് വീട്ടിൽ കവർച്ച നടത്തിയത്.

കവർച്ചയ്ക്കിടെ ഇരുവർക്കും കാര്യമായ പരിക്കേറ്റിട്ടില്ലെന്ന് സ്‌കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. മൂവർസംഘമാണ് മോഷണം നടത്തിയത്. മൂവർസംഘമാണ് മോഷണം നടത്തിയത്. വീട്ടിലെ വിലപിടിപ്പുള്ള പലതും അപഹരിച്ചു. പഴ്സുകൾ, വാച്ചുകൾ, ആഭരണങ്ങൾ എന്നിവയാണ് കള്ളന്മാർ കൊണ്ടുപോയി. മോഷ്ടിച്ച സാധനങ്ങളിൽ പലതും പോലീസ് വീണ്ടെടുത്തിട്ടുണ്ട്. വീട്ടിൽ നിന്ന് ശബ്ദം ഉണ്ടായപ്പോൾ ആണ് പരിസര വാസികൾ പോലീസിനെ അറിയിച്ചത്. സംഘത്തിലെ രണ്ടുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് പോലീസ് റിപ്പോർട്ട്.
ണയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ഉള്ള ഉദേഷമായിരുന്നു കള്ളന്മാർക്ക് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞമാസമാണ് നെയ്മർക്കും ബ്രൂണയ്ക്കും ഒരു പെൺകുഞ്ഞ് ജനിച്ചത്. സൗദി അറേബ്യൻ ക്ലബ്ബ് അൽ ഹിലാലിലെ താരമാണ് നെയ്മർ. പരിക്കേത്തിനെ തുടർന്ന് ശസ്ത്രക്രിയക്ക് ശേഷം താരമിപ്പോൾ വിശ്രമത്തിലാണ് .