Saturday, February 15, 2025
spot_imgspot_img
HomeNews'സന്ദീപ് വാര്യരുടെ മുൻകാല ഫേയ്സ്ബുക്ക് പോസ്റ്റുകളുമായി സിപിഎം പരസ്യം';കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനം, പരസ്യത്തിന് പണം...

‘സന്ദീപ് വാര്യരുടെ മുൻകാല ഫേയ്സ്ബുക്ക് പോസ്റ്റുകളുമായി സിപിഎം പരസ്യം’;കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനം, പരസ്യത്തിന് പണം കൊടുത്തത് ബിജെപിയെന്ന് സന്ദീപ്

പാലക്കാട്: സന്ദീപ് വാര്യര്‍ക്കെതിരെ സിപിഎം നൽകിയ പത്ര പരസ്യത്തിലുള്ള തന്‍റെ പേരിലുള്ള ഫേയ്സ്ബുക്ക് പോസ്റ്റുകള്‍ പലതും വ്യാജമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. സിപിഎം വർഗീയ വിഭജനം ലക്ഷ്യമിട്ട നൽകിയ പരസ്യമാണിത്.Newspaper advertisement given by CPM against Sandeep Warrier

പത്ര പരസ്യങ്ങളിൽ വന്ന പല പോസ്റ്റുകളും വ്യാജമാണ്.  സിപിഎം  കൃത്രിമമായി നിർമ്മിച്ചതാണ് തന്റെ പേരിലുള്ള പോസ്റ്റുകളെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. രണ്ട് പത്രങ്ങള്‍ മാത്രം ഇതിനായി തെരഞ്ഞെടുത്തത് തന്നെ അതിന്‍റെ ഭാഗമാണ്. ബിജെപിയെ പോലെ സിപിഎമ്മും വർഗീയ  ധ്രുവീകരനത്തിന് ശ്രമിക്കുകയാണ്. ഇതിനെതിരെ പാർട്ടിയുമായി ആലോചിച്ച് പരാതി നൽകും. 

എല്‍ഡിഎഫ് പരസ്യം വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് സമാനമാണെന്ന് സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു. പരസ്യം കൊടുത്തത് സിപിഐഎം ആണെങ്കിലും പണം കൊടുത്തത് ബിജെപി ആണെന്നും അദ്ദേഹം ആരോപിച്ചു.

ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചാണ് പരസ്യം. വര്‍ഗീയ വിഭജനമാണ് ലക്ഷ്യം. പാലക്കാട്ടെ ജനങ്ങള്‍ ഇത് തള്ളിക്കളയും. വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ ആണ് പരസ്യത്തില്‍ പങ്കുവെച്ചിട്ടുള്ളത്. എം സ്വരാജ് ഇട്ട പരിഹാസ പോസ്റ്റ് പോലും തന്റെ മേല്‍ കെട്ടിവെച്ചു. മുഖ്യമന്ത്രിയുടെ പാണക്കാട് തങ്ങള്‍ വിരുദ്ധ പരാമര്‍ശം തിരിച്ചടിക്കും എന്ന് സിപിഐഎമ്മിന് ഭയമുണ്ട്. ഇതുകൊണ്ടാണ് ഇത്തരത്തില്‍ പരസ്യങ്ങള്‍ നല്‍കിയതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

‘വിഷം വമിപ്പിക്കുന്ന സ്ഥലത്ത് നിന്നും സ്‌നേഹത്തിന്റെ കടയിലേക്കാണ് ഞാന്‍ വന്നത്. പഴയ കാര്യങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യേണ്ടതില്ല. എ കെ ബാലനും എം ബി രാജേഷും തനിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് തന്നതാണ്. പിന്നെന്തിനാണ് ഇപ്പോള്‍ എന്നെ മോശക്കാരന്‍ ആക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിന്റെ ശോഭ കെടുത്താനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സന്ദീപിന്‍റെ പോസ്റ്റുകള്‍ തന്നെയാണ് പരസ്യത്തിലുള്ളതെന്നും അല്ലെന്ന് തെളിയിക്കട്ടെയെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പറഞ്ഞു. സന്ദീപ് പറഞ്ഞ കാര്യങ്ങൾ മാത്രമാണ് പരസ്യത്തിലുള്ളത്. തെറ്റായ കാര്യങ്ങൾ സിപിഎം പറഞ്ഞിട്ടില്ല. സിപിഎം വിദ്വേഷ പ്രചാരണം നടത്തുന്നില്ല.

സന്ദീപിന്‍റെ മുൻകാല പോസ്റ്റുകള്‍ അല്ല അതെന്ന് സന്ദീപ് തെളിയിക്കട്ടെയന്നും ഇഎൻ സുരേഷ് ബാബു വെല്ലുവിളിച്ചു. പരസ്യത്തെ മറ്റൊരു നിലയിലേക്ക് തിരിച്ചുവിടുന്നത് നീച ബുദ്ധിയാണ്. ആര്‍എസ്എസ് വിട്ടുപോകില്ലെന്ന് സന്ദീപ് അമ്മയ്ക്ക് വാക്കുകൊടുത്തിട്ടുണ്ട്. സന്ദീപ് പറഞ്ഞ കാര്യം മാത്രമാണ് അതിലുള്ളത്.

ഞങ്ങള്‍ എന്ത് പരസ്യം കൊടുക്കണമെന്ന് ഞങ്ങളാണ് തീരുമാനിക്കുന്നതെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു. ഏത് ഉള്ളടക്കം ഏത് പത്രത്തിന് കൊടുക്കണമെന്ന് സിപിഎം തീരുമാനിക്കും. സന്ദീപിനെ സ്വീകരിച്ചപ്പോള്‍ ആർക്കാണ് ഷാൾ ഇട്ടതെന്ന് കെ. സുധാകരന് മനസിലായിട്ടില്ല.

സന്ദീപിനാണോ ഷാൾ ഇട്ടത് എന്ന് സുധാകരന് മനസിലായിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സന്ദീപിനെ കാണിച്ച് തരാമെന്നാണ് കോൺഗ്രസിൽ ചിലർ ഉള്ളിൽ പറയുന്നതെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു. സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ സരിന് വോട്ടഭ്യര്‍ത്ഥിച്ചുള്ള പരസ്യത്തിലാണ് സന്ദീപ് വാര്യരുടെ മുൻകാല ഫേയ്സ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻഷോച്ച് ചേര്‍ത്തുകൊണ്ട് സിപിഎം പരസ്യം നൽകിയത്. 

സുപ്രഭാതം, സിറാജ് പത്രങ്ങളിൽ വന്നത് വസ്തുതയാണെന്ന് ഡോ. പി സരിൻ പ്രതികരിച്ചു. വിമർശനം ആർക്കും ഉന്നയിക്കാം, പക്ഷെ സത്യം ജനങ്ങൾക്ക് മനസിലാവും. സന്ദീപിനെതിരായ പത്ര പരസ്യം വ്യക്തിപരമല്ലെന്നും വാര്‍ത്തകളെല്ലാം വാസ്തവമാണെന്നും. പി.സരിൻ പറഞ്ഞു.

 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments