പാലോട് നവവധു ഇന്ദുജയുടെ മരണത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭർത്താവ് അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
തെളിവെടുപ്പ് ഉള്‍പ്പെടെ നടത്തിയതിനുശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ അഭിജിത്താണ് ഒന്നാം പ്രതി. അജാസിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് എടുത്തിരിക്കുന്നത്. സുഹൃത്ത് അജാസ് മർദിക്കുന്നത് കണ്ടെന്നാണ് ഭർത്താവ് അഭിജിത്ത് മൊഴി നല്‍കിയിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ബുധനാഴ്ച അജാസ് രാവിലെ വീട്ടില്‍ വരുമ്പോള്‍ ഇന്ദുജ മറ്റാരോടോ ഫോണില്‍ സംസാരിക്കുകയായിരുന്നു. വീടിന്റെ രണ്ടാംനിലയില്‍ അകത്തെ മുറിയിലിരുന്ന് സംസാരിച്ചുകൊണ്ടിരുന്ന ഇന്ദുജയുടെ ഫോണ്‍ അജാസ് പിടിച്ചുവാങ്ങി. മറ്റൊരു യുവാവിനെ ഇന്ദുജ നിരന്തരം വിളിക്കുന്നതായി അജാസ് സംശയിസിച്ചിരുന്നു. കൂടാതെ ഈ വിവരം അഭിജിത്തിനെ അറിയിക്കുകയും ചെയ്തു.
മരിക്കുന്നതിനു മൂന്നു ദിവസത്തിന് മുന്‍പ് അജാസ് ഇന്ദുജയെ ശംഖുമുഖത്ത് കൊണ്ടുപോയി കാറില്‍ വച്ച് മര്‍ദിച്ചതായി അഭിജിത്ത് പൊലീസിനോട് പറഞ്ഞു. ആദ്യം നിഷേധിച്ച അജാസ് പിന്നീട് അത് സമ്മതിച്ചുവെന്നും പറയുന്നു. ഇന്ദുജ മരിക്കുന്നതിനു മുന്‍പ് ആരെയോ ഫോണ്‍ ചെയ്തതായി അഭിജിത്തിന്റെ അമ്മൂമ്മ പറഞ്ഞതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ അജാസിനെയാണ് വിളിച്ചതെന്നു സൂചനയുണ്ട്. അറസ്റ്റ് നടന്നെങ്കിലും അജാസിന്റെ പങ്കും അനുബന്ധ വിഷയങ്ങളും കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നതടക്കം കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം നെടുമങ്ങാട് ഡിവൈഎസ്പി ഏറ്റെടുത്തിട്ടുണ്ട്.
പോലീസ് അന്വേഷണത്തിന് ഇരുവരെയും വിളിച്ചുവരുത്തുമ്പോള്‍ അജാസും അഭിജിത്തും വാട്സാപ്പ് ചാറ്റുകള്‍ എല്ലാം ഡിലീറ്റ് ചെയ്തിരുന്നു.
ഇന്ദുജയുടെ മൊബൈല്‍ ഫോണും അജാസ് ഫോര്‍മാറ്റ് ചെയ്തിരുന്നു. ആത്മഹത്യക്ക് പിന്നാലെയാണ് ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതെന്ന് പോലീസിന് സംശയം. തെളിവ് നശിപ്പിച്ചത് തന്നെയെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്. അജാസ് ആത്മഹത്യ ചെയ്ത ഇന്ദുജയുടെയും ഭര്‍ത്താവ് അഭിജിത്തിന്റെയും സുഹൃത്തായിരുന്നു. ഇന്ദുജയുടെ ഫോണിന്റെ പാസ്വേര്‍ഡ് ഉള്‍പ്പെടെ അജാസിന് അറിയാമായിരുന്നു. അജാസിനെ കേന്ദ്രീകരിച്ചു കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസ് നീക്കം.
ഇന്ദുജ ആത്മഹത്യക്ക് മുന്‍പ് അവസാനം ഫോണില്‍ വിളിച്ചത് അജാസിനെ ആയിരുന്നു. കേസില്‍ ഭര്‍ത്താവ് അഭിജിത്തിന്റെയും അജാസിന്റെയും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അഭിജിത്താണ് കേസിലെ ഒന്നാം പ്രതി. അജാസിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് എടുത്തിരിക്കുന്നത്അജാസ് മര്‍ദിക്കുന്നത് കണ്ടെന്നാണ് ഭര്‍ത്താവ് അഭിജിത്ത് മൊഴി നല്‍കിയിരുന്നു.