Tuesday, July 8, 2025
spot_imgspot_img
HomeCrime Newsഗുളിക കഴിച്ചു ഡോണ ഗർഭഛിദ്രത്തിനു ശ്രമിച്ചു, അലസിയെന്നു കരുതി; ഇല്ലെന്ന് മനസിലായതോടെ രഹസ്യമായി പ്രസവിക്കാൻ ഡോണ...

ഗുളിക കഴിച്ചു ഡോണ ഗർഭഛിദ്രത്തിനു ശ്രമിച്ചു, അലസിയെന്നു കരുതി; ഇല്ലെന്ന് മനസിലായതോടെ രഹസ്യമായി പ്രസവിക്കാൻ ഡോണ തീരുമാനിച്ചു

ആലപ്പുഴ: ദുരൂഹസാഹചര്യത്തില്‍ തകഴിയില്‍ കുഴിച്ചിട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.newborn death investigation thakazhi updates

നേരത്തേ കുഞ്ഞിന്റെ അമ്മ ഡോണ ജോജി (22) ഗർഭഛിദ്രത്തിനു ശ്രമിച്ചെന്ന് റിപ്പോർട്ട്.ഗുളിക കഴിച്ചപ്പോള്‍ ഡോണ കരുതിയത് ഗർഭം അലസിപ്പോയെന്നാണ്. പിന്നീടാണ് ഗർഭഛിദ്രം പരാജയപ്പെട്ടെന്ന് മനസിലായത്. തുടർന്ന് രഹസ്യമായി പ്രസവിച്ച ശേഷം എന്തുചെയ്യാമെന്ന് ഡോണയും കാമുകനും ചേർന്ന് തീരുമാനിച്ചത്രേ.

ഈ മാസം ഏഴിന് പുലർച്ചെ 1.30ന് സ്വന്തം വീട്ടിലാണ് ഡോണ പ്രസവിച്ചത്. കുട്ടിയുടെ മരണം കൊലപാതകമാണോയെന്ന് സംശയിക്കുന്നുണ്ട്. കുഞ്ഞിന് മുലപ്പാല്‍ നല്‍കിയിരുന്നില്ല.

കുഞ്ഞിനെ പോളിത്തീൻ കവറിലാക്കി ഡോണ കാമുകന് നല്‍കി. തുടർന്ന് തോമസും സുഹൃത്ത് തകഴി കുന്നുമ്മ വിരുപ്പാല മുട്ടച്ചിറ കോളനിയില്‍ അശോക് ജോസഫും (30) ചേർന്ന് കുഞ്ഞിനെ തകഴി വണ്ടേപ്പുറം പാടശേഖരത്തിന്റെ ബണ്ടില്‍ കുഴിച്ചിടുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments