Tuesday, July 8, 2025
spot_imgspot_img
HomeCrime Newsആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണം, കുഴിച്ചിട്ടത് പെണ്‍കുഞ്ഞിനെ ; മകൾ ​പ്രണയത്തിലായിരുന്നു, ​ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല എന്ന്...

ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണം, കുഴിച്ചിട്ടത് പെണ്‍കുഞ്ഞിനെ ; മകൾ ​പ്രണയത്തിലായിരുന്നു, ​ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല എന്ന് അമ്മ

ആലപ്പുഴ: ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ തകഴിയില്‍ കുഴിച്ചിട്ട സംഭവത്തില്‍ യുവതിയുടെ കാമുകനും സുഹൃത്തും അറസ്‌റ്റിലായതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.newborn baby killed in alappuzha, people responds

കുഞ്ഞു മരിച്ചശേഷമാണ് യുവതി കാമുകന് കൈമാറിയത് എന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. ഈ മാസം ഏഴിന് പുലർച്ചെ ആണ് പെണ്‍കു‌ഞ്ഞിന് യുവതി ജന്മം നല്‍കിയത്. ഇവരുടെ പൂച്ചാക്കലിലെ വീട്ടില്‍ വച്ചായിരുന്നു പ്രസവം. ശേഷം തോമസ് ജോസഫിനെ വിളിച്ചുവരുത്തിയ യുവതി കുഞ്ഞിനെ കൈമാറി.

സംഭവത്തില്‍ ആണ്‍സുഹൃത്തിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. സംഭവത്തില്‍ ആണ്‍സുഹൃത്തിനെ സഹായിച്ച സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. അമ്മ ആശുപത്രിയില്‍ പോലീസ് കസ്റ്റഡിയില്‍ ആണ്. ഇതോടെ മൂന്ന് പേരാണ് കേസില്‍ അറസ്റ്റിലായത്. സംഭവം കൊലപാതകം ആണോ എന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വരണമെന്ന് പോലീസ് പറഞ്ഞു.

മാസം തികയാതെയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടില്‍ പറയുന്നുണ്ട്.

ഓഗസ്‌റ്റ് 8ന് ഉച്ചകഴിഞ്ഞ് തോമസ് ജോസഫ് സുഹൃത്ത് അശോക് ജോസഫുമായി യുവതിയുടെ വീട്ടിലെത്തിയാണ് കുഞ്ഞിനെ വാങ്ങിയത്. തുണിയില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി കുഞ്ഞിനെ യുവതി ഇവർക്ക് കൈമാറി. അപ്പോള്‍ കുഞ്ഞിന് അനക്കമില്ലായിരുന്നുവെന്നാണ് തോമസിന്റെ മൊഴി. കുഞ്ഞുമായി ബൈക്കില്‍ രാത്രി കുന്നുമ്മയിലെ അശോക് ജോസഫിന്റെ വീടിന് സമീപമെത്തിയ ഇരുവരും ചേർന്ന് രാത്രിയില്‍ തന്നെ വീടിന് ഒന്നര കിലോമീറ്റർ അകലെയുള്ള പാടത്തിന് നടുവിലെ ബണ്ടില്‍ മൃതദേഹം മറവുചെയ്യുകയായിരുന്നു.

ഫോറൻസിക് സയൻസ് പഠിച്ച്‌ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന യുവതി ഇൻസ്റ്റഗ്രാം വഴിയാണ് ഹോട്ടല്‍ മാനേജ്‌മെന്റ് പൂർത്തിയാക്കിയ തോമസുമായി പരിചയത്തിലായത്. വർഷങ്ങളായി ഇരുവരും സൗഹൃദത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താനിരിക്കെ യുവതി ഗർഭിണിയായി. വിവരം പക്ഷെ ഇരുവരും വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചു.

അതേസമയം മകളുടെ പ്രണയബന്ധം അറിയാമായിരുന്നെന്നും വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിച്ചിരുന്നതാണെന്നും പൂച്ചാക്കലിലെ യുവതിയുടെ അമ്മ പറയുന്നു. മകൾ ഗർഭിണിയായിരുന്നത് അറിഞ്ഞില്ലെന്നും ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. തകഴിയിൽ നവജാതശിശുവിന്റെ മൃതദേഹം കുഴിച്ചിട്ടതായ വാർത്തയെത്തുടർന്ന് ജില്ലാ ശിശുസംരക്ഷണയൂണിറ്റിലെ സാമൂഹികപ്രവർത്തകയാണ് അമ്മയുടെ മൊഴിയെടുത്തത്.

ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 75, ഭാരതീയ ന്യായ സംഹിത 93, 3(5) പ്രകാരമാണ് സംഭവത്തില്‍ പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. ഒരു ദിവസം മാത്രം പ്രായമുള്ള ശിശുവിനെ കൊലപ്പെടുത്തി മറവ് ചെയ്തതാകാമെന്ന് പൊലീസ് സംശയിക്കുന്നെങ്കിലും ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ജില്ലാപൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments