Tuesday, July 8, 2025
spot_imgspot_img
HomeCrime Newsഫെയ്‌സ്ബുക്കിലൂടെ മാത്രം സംസാരിച്ചിട്ടുള്ള കാമുകനൊപ്പം ജീവിക്കാനായി നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചു : കുളിമുറി കഴുകി...

ഫെയ്‌സ്ബുക്കിലൂടെ മാത്രം സംസാരിച്ചിട്ടുള്ള കാമുകനൊപ്പം ജീവിക്കാനായി നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചു : കുളിമുറി കഴുകി വൃത്തിയാക്കിയ ശേഷം ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങി; കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസിൽ രേഷ്മ കുറ്റക്കാരിയെന്ന് കോടതി

കൊല്ലം: കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച ചോരകുഞ്ഞ് മരിച്ച കേസിൽ അമ്മ കുറ്റക്കാരിയാണെന്ന് കോടതി.

കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജഡ്ജ് പി.എൻ.വിനോദാണ് രേഷ്മ കുറ്റക്കാരിയെന്ന് വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 പാർട്ട് രണ്ട് പ്രകാരം നരഹത്യാകുറ്റവും ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം കുട്ടികളോട് കാണിക്കുന്ന ക്രൂരതാ കുറ്റവുമാണ് രേഷ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

രേഷ്മയ്ക്കും ഭര്‍ത്താവ് വിഷ്ണുവിനും മൂന്നുവയസ്സുള്ള പെണ്‍കുട്ടിയുണ്ടായിരുന്നു. രണ്ടാമത് ഒരു കുഞ്ഞുകൂടി ഉണ്ടെങ്കില്‍ സ്വീകരിക്കാനാകില്ലെന്ന് ഫെയ്സ്ബുക്കിലൂടെ മാത്രം ചാറ്റ് നടത്തിയിരുന്ന അനന്തു എന്ന കാമുകന്‍ നിര്‍ദ്ദേശിച്ചതിനാലാണ് വീണ്ടും ഗര്‍ഭിണിയായ വിവരവും പ്രസവിച്ചതും എല്ലാം രഹസ്യമാക്കിയത്. കുട്ടിയുടെ കൊല കേരളത്തെ ആകെ നടുക്കിയിരുന്നു. അന്വേഷണ മികവാണ് ആര്യയിലേക്ക് അന്വേഷണമെത്തിച്ചത്.

2021 ജനുവരി അഞ്ചിന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ജനിച്ച് അധികസമയം ആകാത്ത ആൺകുഞ്ഞിനെയാണ് പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാതെ, രേഷ്മയുടെ വീടിന്റെ പിന്നിലെ റബ്ബർതോട്ടത്തിലെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. അവശനിലയിലായിരുന്ന കുഞ്ഞിനെ കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം എസ്.എ.ടി.യിലുമെത്തിച്ചെങ്കിലും മരിച്ചു. ഡി.എൻ.എ. പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് തിരിച്ചറിയുന്നത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 31 സാക്ഷികളെ വിസ്തരിച്ചു. 66 രേഖകൾ ഹാജരാക്കി. പ്രതിയുടെ അമ്മ ഗീതയും ഭർത്താവിന്റെ അമ്മ ഗിരിജകുമാരിയും മറ്റ് അയൽക്കാരായ സാക്ഷികളും കൂറുമാറിയിരുന്നു. പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന പ്രതിയുടെ ഭർത്താവ് വിഷ്ണു പിന്നീട് കോടതിയിൽ പ്രതിഭാഗം സാക്ഷിയായി. നവജാതശിശുവിന്റെ മാതാപിതാക്കളാണ് പ്രതിയും ഭർത്താവായ വിഷ്ണുവും എന്നു കണ്ടെത്തിയ ഡി.എൻ.എ. ഫലം കോടതി അംഗീകരിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments