Monday, December 9, 2024
spot_imgspot_imgspot_img
HomeNewsKerala Newsവരുന്നു 'ദന ചുഴലിക്കാറ്റ്'; ബുധനാഴ്ചയോടെ മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റ് ഒഡീഷ-ബംഗാള്‍ തീരത്തേക്ക്...

വരുന്നു ‘ദന ചുഴലിക്കാറ്റ്’; ബുധനാഴ്ചയോടെ മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റ് ഒഡീഷ-ബംഗാള്‍ തീരത്തേക്ക് നീങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഭുവനേശ്വര്‍:മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ബുധനാഴ്ചയോടെ ദന ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും ബംഗാള്‍ തീരത്തേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്ത് വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 24 ന് രാവിലെ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

ആന്‍ഡമാന്‍ കടലിന് മുകളില്‍ ഒരു അന്തരീക്ഷ ചുഴലി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ ഇത് ന്യൂനമര്‍ദമായി മാറുമെന്നും പിന്നീട് ഇത് തീവ്ര ന്യൂനമര്‍ദമായി മാറും ബുധനാഴ്ചയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറും.

ദന ചുഴലിക്കാറ്റ് ഒഡിഷ, ബംഗാള്‍ തീരത്തേക്ക് നീങ്ങുമെന്നാണ് നിലവില്‍ കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഈ ദിവസങ്ങളില്‍ തുലാവര്‍ഷത്തോടനുബന്ധിച്ചുള്ള മഴ തുടരും. വൈകുന്നേര സമയങ്ങളില്‍ മഴ ശക്തിപ്പെടാനും സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, കേരളത്തില്‍ തുലാവര്‍ഷത്തോട് അനുബന്ധിച്ചുള്ള മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഒക്ടോബര്‍ 23 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. മധ്യ ആൻഡമാൻ കടലിന് മുകളില്‍ ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തില്‍ അടുത്ത ഒരാഴ്ച നേരിയ / ഇടത്തരം മഴയ്ക്കാണ് സാധ്യതയുള്ളത്.

നാളെ കേരളത്തില്‍ പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 22ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments