എറണാകുളം : നേര്യമംഗലത്ത് കാട്ടാന മറിച്ചിട്ട പന ദേഹത്ത് വീണ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കോതമംഗലം എം.എ കോളജ് വിദ്യാര്‍ഥിനി ആന്‍മേരിയും(21) സുഹൃത്ത് അൽത്താഫും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാട്ടാന മറിച്ചിട്ട പന വീഴുകയായിരുന്നു.
ഇന്നലെ നീണ്ടപ്പാറ ചെമ്ബന്‍കുഴിയില്‍ വച്ചായിരുന്നു സംഭവം.
ഇടുക്കി ഭാഗത്തുനിന്ന് കോതമംഗലം ഭാഗത്തേക്കു വരുകയായിരുന്നു ഇരുവരും. അല്‍ത്താഫ് നിലവിളിച്ചു ബഹളം വച്ചതോടെ സമീപത്തെ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് വനപാലകരെത്തി ജീപ്പില്‍ ആണ് ഇരുവരെയും നേര്യമംഗലത്തെത്തിച്ച് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് കാട്ടാന കുത്തിമറിച്ചിട്ട പന വീഴുകയായിരുന്നു എന്നാണ് വിവരം. ആന്‍മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. പരിക്കേറ്റ യുവാവ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.