അമേരിക്കയിൽ സിനിമയും രാഷ്ട്രീയവും വിട്ട് കുടുംബത്തോടൊപ്പം ബിസിനസും ഫാമിങ്ങുമെല്ലാമായി ജീവിക്കുകയാണ് നടൻ നെപ്പോളിയൻ. രണ്ട് ആൺ മക്കളും ഭാര്യയുമാണ് നെപ്പോളിയന്റെ ലോകം. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ മൂത്ത മകൻ ധനൂഷിന്റെ വിവാഹം.nepolian son married
ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
ജപ്പാനില്‍ ഹിന്ദു ആചാരപ്രകാരം ആയിരുന്നു വിവാഹം. ധനൂഷ് വിവാഹിതനും സന്തോഷവാനും ആയി കാണാൻ ആഗ്രഹിച്ച നെപ്പോളിയൻ തിരുനെല്‍വേലി ജില്ലയിലെ മൂലക്കരപ്പട്ടി എന്ന ഗ്രാമത്തിലെ അക്ഷയയെയാണ് പുത്രവധുവായി തിരഞ്ഞെടുത്തത്.
മസ്‌കുലർ ഡിസ്‌ട്രോഫി ബാധിച്ച ധനൂഷ് അമ്മയുടെ സഹായത്തോടെ ആണ് അക്ഷയയുടെ കഴുത്തില്‍ താലികെട്ടിയത്.
കാർത്തി, ശരത്കുമാർ, രാധിക ശരത്കുമാർ, മീന, ഖുശ്ബു, സുഹാസിനി അടക്കമുള്ള നിരവധി താരങ്ങള്‍ ധനൂഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ജപ്പാനിലെത്തിയിരുന്നു. നടൻ ശിവകാർത്തികേയൻ ദമ്ബതികളെ വീഡിയോ കോളിലൂടെ അശംസയറിയിച്ചു.