കാഠ്മണ്ഡു: നേപ്പാളിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 70 മരണം. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ പുറത്തുവിടുന്ന വിവരം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്
റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ അലയൊലികൾ ഡൽഹിയടകം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു. ഡൽഹിയിലും പടിഞ്ഞാറന്‍ നേപ്പാളിലെ ജജാര്‍കോട്ട് ജില്ലയിലുള്ള റാമിഡന്‍ഡ ഗ്രാമത്തിലാണ് പ്രാദേശിക സമയം രാത്രി 11.47ഓടെ ഭൂചലനമുണ്ടായത്. ഈ ജില്ലയിലെ 26 പേർ മരണപ്പെട്ടു എന്നാണ് ജില്ലാ മേധാവി പറഞ്ഞത്. രാത്രി ആയതിനാൽ ക്രിത്യ മയ വിവരം ലഭിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടന്നും അദ്ദേഹം പറഞ്ഞു.
തൊട്ടടുത്ത റുകും വെസ്റ്റില്‍ എന്ന സ്ഥലത്ത് 30 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ട് . അവിടെ രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് പൊലീസ് മേധാവി അറിയിച്ചു. വളരെയാധികം നാശ നഷ്ട്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു വീണു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പലരും കുടുങ്ങിക്കിടക്കുന്നതായും റോഡുകള്‍ തകർന്നതുമൂലം ഗതാഗത തടസ്സമുണ്ടവുകയും ആശയ വിനിമയ സംവിധാനങ്ങളും തകരാറിലായി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.