Monday, December 9, 2024
spot_imgspot_imgspot_img
HomeNewsവേങ്ങരയിൽ വയോധിക ദമ്പതികൾക്ക് നേരെ മർദ്ദനം

വേങ്ങരയിൽ വയോധിക ദമ്പതികൾക്ക് നേരെ മർദ്ദനം

മലപ്പുറം: വയോധിക ദമ്പതികള്‍ക്ക് അയല്‍വാസികളുടെ ക്രൂര മര്‍ദ്ദനം. വേങ്ങര സ്വദേശികളായ അസൈന്‍ (70) ഭാര്യ പാത്തുമ്മ (62) എന്നിവര്‍ക്കാണ് മർദ്ദനം ഏറ്റത്.

അക്രമം തടയാനെത്തിയ മകന്‍ മുഹമ്മദ് ബഷീറിന് വെട്ടേറ്റു. കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ചതാണ് സംഘര്‍ഷത്തിന് കാരണം .

മർദ്ദനമേറ്റ കുടുംബം അയൽവാസിയുടെ വീടിന് മുന്നില്‍ പോസ്റ്ററുമായി സമരത്തിലിരിരുന്നിരുന്നു. തുടര്‍ന്നാണ് ദമ്പതികളെ ഇവർ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ വയോധിക ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments