മലപ്പുറം: നാടിനെയാകെ വേദനയിലാഴ്ത്തി നവവധുവിന്റെ അപകട മരണം.പാണമ്പി ഇഎംഎസ് നഴ്സിങ് കോളജിനു സമീപം പുളിക്കൽ നജ്‌മുദ്ദീന്റെ മകൾ നേഹ (22) ആണ് വാഹനാപകടത്തിൽ മരിച്ചത്. ഒരാഴ്ച മുൻപായിരുന്നു നേഹയുടെ വിവാഹം. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ക്രെയിൻ ഇടിച്ചായിരുന്നു മരണം.neha death update news
ഡിസംബര്‍ ഒന്നിനായിരുന്നു നേഹയുടെ വിവാഹം. പുതിയ ജീവിതം തുടങ്ങിയ സന്തോഷത്തിന്‍റെ എല്ലാ നിറങ്ങളും കെടുത്തി അഞ്ചാം നാൾ ദാരുണ അപകടം നേഹയെ തേടി എത്തിയത്. ഭര്‍ത്താവ് അറവങ്കര സ്വദേശി അസ്ഹര്‍ ഫാസിലുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ക്രെയിന്‍ ഇടിച്ച് ഗുരുതര പരിക്കേറ്റാണ് നേഹയുടെ മരണം.
നേഹയുടെ പിതൃസഹോദരിയുടെ വെട്ടത്തൂർ കാപ്പിലെ വീട്ടിൽ വെള്ളിയാഴ്ച നവ വധൂവരന്മാർക്കായി സൽക്കാരം ഒരുക്കിയിരുന്നു. അൽഷിഫ നഴ്സിങ് കോളജിൽ മൂന്നാം വർഷ നഴ്‌സിങ് വിദ്യാർഥിനിയായ നേഹയെ, കോളജിലെത്തി അഷർ ഫൈസൽ കൂട്ടിക്കൊണ്ടുപോയി. വീട്ടിലെ സൽക്കാരം കഴിഞ്ഞ് നേഹയെ കോളജിലേക്ക് തന്നെ കൊണ്ടുവിടാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.
ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന നേഹ. ഇവരുടെ പിറകിലായി വന്ന ക്രെയിൻ ഇവർ യൂട്ടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിനെ ഇടിച്ചിടുകയായിരുന്നു. മാതാവ്: ഫളീല. സഹോദരങ്ങള്‍: നിയ, സിയ.