Tuesday, July 8, 2025
spot_imgspot_img
HomeNewsIndiaവെള്ളി തിളക്കത്തിൽ : പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ താരം നീരജ് ചോപ്രക്ക് വെള്ളിമെഡൽ

വെള്ളി തിളക്കത്തിൽ : പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ താരം നീരജ് ചോപ്രക്ക് വെള്ളിമെഡൽ

ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് 89.45 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ നേടി, തുടർച്ചയായ രണ്ടാം ഒളിംപിക്സിലും മെഡൽ കരസ്ഥമാക്കിയത്.

ഒളിമ്പിക്‌സ് വെള്ളി മെഡൽ നേട്ടത്തെക്കുറിച്ച് ഇന്ത്യൻ താരം നീരജ് ചോപ്ര പ്രതികരിച്ചു. രാജ്യത്തിന് വേണ്ടി മെഡൽ നേടിയതിൽ അഭിമാനമുണ്ടെന്ന് നീരജ് ചോപ്ര പ്രതികരിച്ചു. തൻ്റെ മികച്ച പ്രകടനമാണ് ഇനി വരാനിരിക്കുന്നതെന്നും താരം പറഞ്ഞു.സ്വർണം അർഷാദ് നദീമിന് നൽകണമെന്നായിരുന്നു ദൈവത്തിൻ്റെ തീരുമാനം. നദീമിൻ്റെ മികച്ച പ്രകടനത്തെയും നീരജ് പ്രശംസിച്ചു.

അർഷാദ് 92.97 മീറ്റർ എറിഞ്ഞപ്പോൾ താനും കരുതിയത് 90 മീ. എത്തുമെന്നാണ് എന്നാൽ, പിഴവുമൂലം ഇത് സാധ്യമായില്ലെന്നും നീരജ് ചോപ്ര കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments