Saturday, May 17, 2025
spot_imgspot_img
HomeLifestyleആര്യവേപ്പില അരച്ചത് മുഖത്ത് തേക്കൂ: വരും ദിവസം ചര്‍മ്മത്തില്‍ മാറ്റം കാണാം

ആര്യവേപ്പില അരച്ചത് മുഖത്ത് തേക്കൂ: വരും ദിവസം ചര്‍മ്മത്തില്‍ മാറ്റം കാണാം

ആര്യവേപ്പ് നിങ്ങളുടെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. ആരോഗ്യപരമായും സൗന്ദര്യപരമായും എല്ലാം പലപ്പോഴും നിങ്ങള്‍ക്ക് ആര്യവേപ്പ് ഉപയോഗപ്പെടുന്നതാണ്. neem befits for face

അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ആര്യവേപ്പ് ഉപയോഗിക്കാവുന്നതാണ്. കേശസംരക്ഷണത്തിന് വേണ്ടി നമുക്ക് ആര്യവേപ്പ് കണ്ണടച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലും ധാരാളം അത്ഭുതങ്ങള്‍ കാണിക്കും.

ആര്യവേപ്പും കറ്റാര്‍ വാഴയും ഫേസ് പാക്ക് ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്തുന്നതിനും ആരോഗ്യമുള്ള ചര്‍മ്മത്തിനും വേണ്ടി നമുക്ക് ഫേസ്പാക്ക് തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി ആര്യവേപ്പും ഒരു കറ്റാര്‍ വാഴ തണ്ടും എടുക്കുക.

ആര്യ വേപ്പ് നല്ലതുപോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇതിലേക്ക് കറ്റാര്‍വാഴ നീരും എടുക്കുക. അതിനുശേഷം, ചേരുവകള്‍ ഒരു പാത്രത്തില്‍ കലര്‍ത്തി ചര്‍മ്മത്തില്‍ പുരട്ടുക. 15 മിനിറ്റ് ശേഷം നല്ലതുപോലെ തണുത്ത വെള്ളത്തില്‍ കഴുക്കികളയുന്നതിന് ശ്രദ്ധിക്കുക.

ആര്യവേപ്പിന്റെ ഗുണങ്ങളെക്കുറിച്ച് നമുക്കറിയാം. അതിലും ഗുണങ്ങളാണ് തൈരിനുള്ളത് എന്നത് മറക്കരുത്. ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും തൈരിന്റെ ഗുണങ്ങള്‍ ചേരുന്നതിലൂടെ സാധിക്കുന്നു.

ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും ആര്യവേപ്പില അരച്ച് അതില്‍ തൈര് മിക്‌സ് ചെയ്ത് ഇത് രണ്ടും ചേര്‍ന്ന മിശ്രിതം മുഖത്ത് തേക്കാവുന്നതാണ്. പത്ത് മിനിറ്റിന് ശേഷം ഇത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് ചര്‍മ്മത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

ആര്യവേപ്പിന്റെ ഫേസ്പാക്ക് ചര്‍മ്മത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. അതിന് വേണ്ടി 10-12 ആര്യവേപ്പിന്റെ ഇല എടുത്ത് വെള്ളത്തില്‍ അരച്ച് പേസ്റ്റ് പരുവത്തില്‍ ആക്കുക. ഇതിന് ശേഷം അല്‍പം പച്ചമഞ്ഞള്‍ കൂടി അരച്ച് ഇത് മിക്‌സ് ചെയ്ത് അത് മുഖത്ത് തേച്ച് പിടിപ്പിക്കുക.

മികച്ച ഫലങ്ങള്‍ ഉപയോഗിക്കുന്നതിന് വേണ്ടി ഇത് ആഴ്ചയില്‍ രണ്ട് തവണ മുഖത്ത് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലുണ്ടാക്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്ന് മനസ്സിലാക്കുക.

നമ്മുടെ ചര്‍മ്മം വിഷാംശത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. അതിനാല്‍ ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എപ്പോഴും ശരീരത്തില്‍ ഉണ്ടാകുന്നു. ദിവസവും വേപ്പില വെള്ളം ഉപയോഗിച്ച് കുളിച്ചാല്‍ ഈ ചര്‍മ്മ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ നീക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments