Tuesday, July 8, 2025
spot_imgspot_img
HomeCinemaGossipsസാമന്ത വിവാഹമോചനത്തിന് മാസങ്ങള്‍ക്ക് മുന്‍പ് ഒരു കുഞ്ഞിനായി ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തലുമായി നീലിമ

സാമന്ത വിവാഹമോചനത്തിന് മാസങ്ങള്‍ക്ക് മുന്‍പ് ഒരു കുഞ്ഞിനായി ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തലുമായി നീലിമ

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ വിവാഹമോചനവും, മയോസൈറ്റിസ് രോഗവും താരത്തെ തളർത്തിയിരുന്നു. neelima guna revealed that samantha wanted a baby months before the divorce

തെന്നിന്ത്യൻ സിനിമ ലോകം ഏറ്റവും കൂടുതൽ ആഘോഷമാക്കിയ താരവിവാഹങ്ങളിൽ ഒന്നായിരുന്നു സാമന്ത- നാഗ ചൈതന്യ ദമ്പതികളുടെ പ്രണയവിവാഹം. എന്നാൽ 2021 ൽ ഇരുവരും തമ്മിൽ വിവാഹമോചനം നേടുകയായിരുന്നു. അന്നുമുതൽ ഇന്നുവരെ ധാരാളം സൈബർ ആക്രമണമായിരുന്നു സാമന്ത നേരിട്ടത്.

ഇപ്പോഴിതാ നാ​ഗ ചൈതന്യം നടി ശോഭിതയുമായി വിവാഹിതനാകാൻ പോവുകയാണ്. സാമന്തയോട് ഇത് വേണ്ടിയിരുന്നില്ലെന്ന് പറഞ്ഞ് നിരവധി ആരാധകരാണ് ശോഭിതയ്ക്കും നാ​ഗ ചൈതന്യയ്ക്കും എതിരെ വിമർശനം ഉന്നയിക്കുന്നത്.

അതിനിടെ നാ​ഗ ചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനം സംബന്ധിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ശാകുന്തളം സിനിമയുടെ സംവിധായകന്‍ ഗുണയുടെ മകള്‍ നീലിമ ഗുണ.

വിവാഹമോചനത്തിന് മാസങ്ങള്‍ക്ക് മുന്‍പ് ഒരു കുഞ്ഞ് വേണമെന്ന് സാമന്ത അതിയായി ആഗ്രഹിച്ചിരുന്നെന്നും അതിനായുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നെന്നുമാണ് നീലിമ പറയുന്നത്.

നീലിമയുടെ അച്ഛനായ ഗുണ ശാകുന്തളത്തിന്‍റെ കഥ പറയാന്‍ സാമന്തയെ സമീപിച്ചിരുന്നെന്നും ആ സമയത്ത് താരം ഒരു നിബന്ധന വച്ചിരുന്നെന്നും നീലിമ വെളിപ്പെടുത്തി. ദി ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് നീലിമയുടെ വെളിപ്പെടുത്തല്‍.

താന്‍ സിനിമ ചെയ്യാമെന്നും എന്നാല്‍ 2021 ഓഗസ്റ്റിന് മുന്‍പായി സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കണമെന്നും അതിന് ശേഷം തനിക്ക് തന്‍റെ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കണമെന്നുമായിരുന്നു സാമന്ത പറഞ്ഞിരുന്നത്.

കോടതി താൻ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ടെന്നും തനിക്കൊരു അമ്മയാകണമെന്നും അതിനാണ് മുന്‍ഗണനയെന്നും താരം പറഞ്ഞിരുന്നെന്നും നിലിമ പറയുന്നു. ശാകുന്തളം തന്‍റെ അവസാന ചിത്രം ആയിരിക്കുമെന്നും ശേഷം ഒരു അമ്മയാകുന്നതിനായി സിനിമയില്‍ നിന്നും വലിയ ഇടവേളയെടുക്കുമെന്നും സാമന്ത പറഞ്ഞിരുന്നെന്നും നീലിമ കൂട്ടിച്ചേര്‍ത്തു.

അതേസമയം വിവാഹമോചനത്തിന് ആറുമാസം മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ കുഞ്ഞിന് ജനിക്കാനായി ഒരു ദിവസം കണ്ടിട്ടുണ്ടെന്നും അതേ ദിവസം തന്നെ കുഞ്ഞ് ജനിക്കുമെന്നും താരം പറഞ്ഞിരുന്നു. തന്‍റെ ബാല്യം അത്ര സുഖമുള്ളതായിരുന്നില്ലെന്നും അതിനാല്‍ തന്‍റെ കുഞ്ഞിനെ പരിചരിക്കാനായി ഒരു ഇടവേള എടുക്കുമെന്നും എപ്പോഴും കുഞ്ഞിനൊപ്പമായിരിക്കുമെന്നും താരം പറഞ്ഞിരുന്നു.

2017ല്‍ വിവാഹിതരായ താരങ്ങള്‍ 2021ലാണ് വിവാഹമോചിതരായത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments