കൊച്ചി: യാത്രക്കാരന്‍ മനുഷ്യബോംബെന്ന ഭീഷണി മുഴക്കിയതോടെ നെടുമ്ബാശ്ശേരിയില്‍ നിന്നുള്ള വിസ്താര വിമാനം അര മണിക്കൂറിലേറെ വൈകി പുറപ്പെട്ടു.
വൈകിട്ട് 3.50 ന് മുംബൈക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനാണ് ഭീഷണി മുഴക്കിയത്.
സിഐഎസ്‌എഫ് പരിശോധനയില്‍ ബോംബ് കണ്ടെത്താന്‍ കഴിഞ്ഞില്ല. വ്യാജഭീഷണി ഉയര്‍ത്തിയ വിജയ് മന്ദാനയെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല.
മുംബൈ വിസ്താര ഫ്‌ലൈറ്റിലായിരുന്ന മഹാരാഷ്ട്ര സ്വദേശിയുടെ വ്യാജഭീഷണി. തുടര്‍ന്ന് സിഐഎസ്‌എഫ് പരിശോധന നടത്തി. തുടര്‍ച്ചായ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ രണ്ട് ഘട്ടങ്ങളില്‍ പരിശോധന നടത്തിയാണ് യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.
അതേസമയം പരിശോധനയ്ക്കിടെ തന്നെ ചെക്ക് ചെയ്യരുതെന്നും, താന്‍ മനുഷ്യ ബോംബ് ആണെന്നും വിജയ് മന്ദാന പറഞ്ഞു. തുടര്‍ന്ന് ഇയാളെ മറ്റൊരിടത്തേക്ക് മാറ്റി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാളെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥരന്‍ നെടുമ്ബാശേരി പൊലീസിന് കൈമാറി.