Saturday, May 17, 2025
spot_imgspot_img
HomeLifestyleകഴുത്തിന് ചുറ്റുമുള്ള കറുപ്പു നിറമാണോ പ്രശ്നം? വിഷമിക്കേണ്ട, പ്രതിവിധിയുണ്ട്

കഴുത്തിന് ചുറ്റുമുള്ള കറുപ്പു നിറമാണോ പ്രശ്നം? വിഷമിക്കേണ്ട, പ്രതിവിധിയുണ്ട്

കഴുത്തിൽ വരുന്ന കറുപ്പുനിറം ചിലരെ എങ്കിലും വിഷമിപ്പിച്ചേക്കാം. കഴുത്തിലെ കറുപ്പ് മാറ്റാൻ പലതരത്തിലുള്ള ക്രീമുകളും ഉപയോ​ഗിച്ചിട്ടും ഫലം കാണത്തവരാണ് അധികവും. neck darkness remedy

അമിതമായി രാസപദാർഥങ്ങൾ അടങ്ങിയ ക്രീമുകൾ ഉപ​യോഗിക്കുന്നതും കഴുത്തിലെ നിറക്കുറവിന്​ കാരണമാകും. എത്ര ശ്രമിച്ചിട്ടും ഈ കറുപ്പു നിറം മാറാത്തതു വലിയബുദ്ധിമുട്ടാകുന്നുണ്ടോ ?

എങ്കില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ പരീക്ഷിച്ചുനോക്കാവുന്ന ചില ടിപ്പുകള്‍ ഇതാ:

ബദാം 

പല ആരോഗ്യ സൌന്ദര്യ പ്രശ്നങ്ങൾക്കും ഏറ്റവും നല്ലൊരു പ്രതിവിധികളിൽ ഒന്നാണ് ബദാം. ആരോഗ്യ പ്രശ്നങ്ങൾക്ക് മാത്രമല്ല സൌന്ദര്യ പ്രശ്നങ്ങൾക്കും ബദാം ഏറ്റവും നല്ലൊരു പരിഹാര മാർഗ്ഗമാണ് എന്ന് അറിഞ്ഞിരിക്കുക. ബദാം എങ്ങനെയാണ് കഴുത്തിലെ കറുപ്പ് ഇല്ലാതാക്കാൻ ഉപയോഗിക്കുന്നത് എന്ന് നമുക്ക് നോക്കാം.

ആദ്യം അര ടീസ്പൂണ്‍ ബദാം പൗഡര്‍ എടുക്കുക, ശേഷം ഒരു ടീസ്പൂണ്‍ പാല്‍പ്പൊടിയും ഒരു ടീസ്പൂണ്‍ തേനും ചേർത്ത് നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് പേസ്റ്റ് രൂപത്തിലാക്കി കഴുത്തില്‍ പുരട്ടുക. കഴുത്തിലെ കറുപ്പ് നിറത്തിന് ഇത് വളരെ പെട്ടെന്ന് പരിഹാരം നൽകും.

നാരങ്ങ

കഴുത്തിലുള്ള കറുപ്പിന് ഏറ്റവും നല്ല പരിഹാരം നാരങ്ങയിലുണ്ട് എന്ന് അറിഞ്ഞിരിക്കുക. പലപ്പോഴും സൌന്ദര്യപരമായി പല പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധികൾ നാരങ്ങയിലുണ്ട് എന്ന് അറിഞ്ഞിരിക്കുക. കഴുത്തിലെ കറുപ്പിനും നാരങ്ങയിലുണ്ട് പരിഹാരം.

അത് എങ്ങനെയാണെന്ന് നോക്കാം. ആദ്യം ഒരു നാരങ്ങയെടുത്ത് നന്നായി പിഴിയുക. ശേഷം ഒരു പഞ്ഞി എടുത്ത് നാരങ്ങ നീരിൽ മുക്കി ചെറുതായി കഴുത്തിൽ കറുപ്പുള്ളിടത്ത് തേച്ച് പിടിപ്പിക്കുക. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ കഴുത്തിലുള്ള കറുത്ത പാടുകളെ അകറ്റാൻ സഹായിക്കും.

ഉരുളക്കിഴങ്ങ് 

ഉരുളക്കിഴങ്ങ് കൊണ്ട് നിങ്ങളുടെ സൌന്ദര്യ പ്രശ്നങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണാൻ സാധിക്കും. ഇത് എങ്ങനെയാണ് എന്ന് നോക്കാം. പലപ്പോഴും ഉരുളക്കിഴങ്ങ് ആരോഗ്യപരമായ പലകാര്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്. അത് പോലെത്തന്നെയാണ് സൌന്ദര്യപരമായും നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് എന്ന് കൂടി അറിഞ്ഞിരിക്കുക.

ഇത് എങ്ങനെയാണ് എന്ന് നോക്കാം. ഉരുളക്കിഴങ്ങ് നന്നായി വേവിക്കുക. ശേഷം ഇത് നല്ലവണ്ണം വേവിക്കുക. വേവിച്ച് കഴിങ്ങ ശേഷം പൊടിച്ച് കഴുത്തിൽ കറുപ്പുല്ള ഭാഗത്ത് നന്നായി തേച്ച് പിടിപ്പിക്കുക. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ നിങ്ങളുടെ സൌന്ദര്യ പ്രശ്നത്തിനുള്ള പരിഹാരം വളരെ പെട്ടെന്ന് തന്നെ കാണാൻ സാധിക്കും.

ഓറഞ്ച് തോൽ

ഓറഞ്ച് തോൽ ഉപയോഗിച്ച് നിങ്ങളുടെ കഴുത്തിലെ കറുപ്പ് ഇല്ലാതാക്കാം. ഓറഞ്ച് തോൽ ഉപയോഗിച്ച് കഴുത്തിലെ കറുപ്പ് എങ്ങനെ ഇല്ലാതാക്കും എന്ന് ആലോചിക്കുകയാണോ? എങ്കിൽ പറഞ്ഞു തരാം. വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു പൊടിക്കൈ ആണ് ഇത് എന്ന് അറിഞ്ഞിരിക്കുക.

ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് കൊണ്ട് തന്നെ ഓറഞ്ചിന്റെ തോൽ എല്ലാ സൌന്ദര്യ പ്രശ്നങ്ങൾക്കും പരിഹാരം നൽകും. ഓറഞ്ച് തോൽ നന്നായി ഉണക്കുക. ശേഷം ഇത് പൊടിച്ച് അൽപം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി കഴുത്തിന് ചുറ്റും തേച്ചു പിടിപ്പിക്കുകയാണ് ചെയ്യേണ്ടത്. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ കഴുത്തിലെ കറുപ്പിന് വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണാവുന്നതാണ്.

കറ്റാര്‍ വാഴ 

സൗന്ദര്യത്തില്‍ കറ്റാര്‍ വാഴയില്ലാതെ പൂര്‍ണതയില്ല. അത്രയേറെ ഗുണങ്ങളാണ് കറ്റാര്‍വാഴ നമുക്ക് നല്‍കുന്നത്. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് സ്വാഭാവികമായും നിങ്ങളുടെ നിറം മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ ചര്‍മ്മത്തെ ആഴത്തില്‍ വൃത്തിയാക്കുകയും ചെയ്യുന്നു. ആന്റിഓക്സിഡന്റുകള്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ പിഗ്മെന്റേഷന് കാരണമായ എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതോടൊപ്പം ചര്‍മ്മത്തിന്റെ സ്വാങാവിക നിറം നിലനിര്‍ത്തുന്നു. കൂടാതെ, ഇത് നിങ്ങളുടെ ചര്‍മ്മത്തിന് ജലാംശം നല്‍കാനും കറ്റാര്‍ വാഴ മികച്ചതാണ്.

തൈര് 

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ പ്രധാനപ്പെട്ടതാണ് തൈര്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. പ്രകൃതിദത്തത എന്‍സൈമുകള്‍ ഇതില് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ആഴത്തില്‍ വൃത്തിയാക്കുകയും നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മാത്രമല്ല ചര്‍മ്മം നല്ലതുപോലെ മോയ്‌സ്ചറൈസ് ചെയ്യാനും സഹായിക്കുന്നു. കഴുത്തിലെ ഇരുണ്ട ഭാഗത്ത് തൈര് തേച്ച് പിടിപ്പിച്ച് നല്ലതുപോലെ മസ്സാജ് ചെയ്ത് അല്‍പ സമയത്തിന് ശേഷം കഴുകിക്കളയണം

 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments