പത്തനംതിട്ട: കണ്ണൂര്‍ എഡിഎമ്മിനെ മരണത്തിലേക്ക് തള്ളിവിട്ട സംഭവത്തില്‍ ദുരൂഹതകള്‍ ഏറുകയാണ്. നവീന്‍ ബാബുവിന്റെ കുടുംബവും കടുത്ത ആരോപണവുമായി രംഗത്തുവന്നു. ഒക്ടോബര്‍ ആറിലെ സിസിടിവി ദൃശ്യങ്ങളാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.Naveen Babu’s death is shrouded in mystery
എഡിഎമ്മിന് കൈക്കൂലി നല്‍കിയെന്ന് പറയുന്ന ഒക്ടോബര്‍ ആറിലെ സിസിടിവി ദൃശ്യങ്ങള്‍ ആസൂത്രിതമായി സൃഷ്ടിച്ചുവെന്നാണ് നവീന്‍ ബാബുവിന്റെ കുടുംബം ആരോപിക്കുന്നത്.
നവീന്‍ ബാബുവിന്റെ പിന്നാലെ സഞ്ചരിച്ച് മനപ്പൂര്‍വ്വം തയ്യാറാക്കിയ ദൃശ്യങ്ങളാണ് ഇത്. നാലാം തീയതി ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടിയ ആളെ കുരുക്കാന്‍ വേണ്ടി കണ്ണൂരില്‍ നിര്‍ത്തുകയായിരുന്നു എന്നും അമ്മാവന്റെ മകന്‍ ഗിരീഷ് കുമാര്‍ ആരോപിച്ചു.
ഇവര്‍ തമ്മില്‍ കണ്ടുമുട്ടിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യാജ തെളിവുകള്‍ സൃഷ്ടിച്ചതാണ്. നാലാം തിയ്യതി ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ഇറങ്ങിയിട്ടും നീട്ടിക്കൊണ്ടുപോയത് കേസില്‍ കുടുക്കാനാണ്. പെന്റിംഗ് ഫയലുകളെല്ലാം തീര്‍ത്താണ് ഇറങ്ങുന്നതെന്ന് ചേട്ടന്‍ പറഞ്ഞിരുന്നു. എല്ലാം ഒപ്പിട്ട് വൃത്തിയാക്കിയാണ് മടങ്ങാന്‍ ആഗ്രഹിച്ചതെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.
എഡിഎം ഓഫീസില്‍ നിന്ന് തന്റെ ക്വാര്‍ട്ടേര്‍സിലേക്ക് നടന്നുപോകുമ്ബോള്‍ പിന്തുടര്‍ന്ന് വന്ന സ്‌കൂട്ടര്‍ യാത്രികന്‍ എഡിഎമ്മിന്റെ അരികിലേക്ക് വാഹനം കൊണ്ടുവന്ന ശേഷം, വേഗത കുറച്ച് എന്തോ സംസാരിച്ച ശേഷം വേഗത്തില്‍ പോകുന്നതാണ് ദൃശ്യം. ഇന്നാണ് ഈ ദൃശ്യം പുറത്തുവന്നത്.
എഡിഎമ്മിനെ പിന്തുടര്‍ന്ന സ്‌കൂട്ടര്‍ യാത്രികന്‍ പ്രശാന്തനാണ് എന്ന് പൊലീസ് സംശയിക്കുന്നു. ഒക്ടോബര്‍ ആറ് അവധി ദിവസമായിരുന്നു. കണ്ണൂര്‍ പള്ളിക്കുന്നില്‍ കെഎംഎം വിമന്‍സ് കോളേജിന് സമീപത്തെ ക്വാര്‍ട്ടേര്‍സിലേക്ക് എഡിഎം നടന്നുപോകുമ്ബോഴാണ് സ്‌കൂട്ടറിലെത്തിയ ആള്‍ അടുത്തേക്ക് വന്നത്.
ഒക്ടോബര്‍ ആറിന് എഡിഎമ്മിന്റെ വീട്ടില്‍ പോയി 98500 രൂപ കൈക്കൂലിയായി നല്‍കിയെന്നാണ് പ്രശാന്തന്റെ ആരോപണം. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്.
കണ്ണൂര്‍ പള്ളിക്കുന്നില്‍ കെഎംഎം വിമന്‍സ് കോളേജിന് സമീപത്തെ ക്വാര്‍ട്ടേര്‍സിലേക്ക് എഡിഎം നടന്നുപോകുമ്ബോഴാണ് സ്‌കൂട്ടറിലെത്തിയ ആള്‍ അടുത്തേക്ക് വന്നത്. ഒക്ടോബര്‍ ആറിന് എഡിഎമ്മിന്റെ വീട്ടില്‍ പോയി 98500 രൂപ കൈക്കൂലിയായി നല്‍കിയെന്നാണ് പ്രശാന്തന്റെ ആരോപണം.
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ വീട്ടിലേക്ക് പ്രശാന്തന്‍ കയറയിട്ടില്ല. നവീന്‍ ബാബു മരിക്കുമെന്നും അന്ന് ചര്‍ച്ച ചെയ്യാന്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അനിവാര്യമാണെന്ന ക്രിമിനല്‍ ബുദ്ധിയല്ലേ ഈ വരവിന് പിന്നിലെന്ന സംശയം ശക്തമാണ്.
അതിനിടെ എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കി എന്നാരോപിച്ച് ടി വി പ്രശാന്തന്‍ നല്‍കിയ പരാതി വ്യാജമെന്ന് തെളിയുന്നു. പരാതിയിലെ പ്രശാന്തന്റെ ഒപ്പും പെട്രോള്‍ പമ്ബിന്റെ ഭൂമിക്കായുള്ള പാട്ടക്കരാറിലെ ഒപ്പും വ്യത്യസ്തമാണ്. പേരുകളിലും വൈരുധ്യമുണ്ട്. പരാതിയില്‍ പേര് പ്രശാന്തന്‍ എന്നും പാട്ട കരാറില്‍ പ്രശാന്ത് എന്നുമാണ് രേഖപ്പെടുപത്തിയത്. കൂടാതെ തന്നെ ക്ഷണിച്ചത് കളക്ടറാണെന്ന ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞത് കളക്ടറും തള്ളി.
ക്വാര്‍ട്ടേഴ്‌സിന്റെ താക്കോല്‍ നവീന്‍ ബാബു നേരത്തെ കൈമാറാനാണ് സാധ്യത. കാരണം സ്ഥലം മാറ്റം കിട്ടിയ നവീന്‍ ബാബു സാധനങ്ങളുമായാണ് കളക്ടറേറ്റില്‍ എത്തിയത്. യാത്ര അയപ്പ് ചടങ്ങിന് ശേഷം ഓഫീസില്‍ നിന്നും വീട്ടിലേക്ക് പോവാനായിരുന്നു പദ്ധതി. അതുകൊണ്ട് തന്നെ ക്വാര്‍ട്ടേഴ്സ് എല്ലാ അര്‍ത്ഥത്തിലും നവീന്‍ ബാബു വിട്ടിരുന്നു.
പത്തനംതിട്ടയില്‍ ചുമതലയേറ്റാല്‍ പിന്നെ കണ്ണൂരിലേക്ക് വരുന്നതും പദ്ധതിയില്‍ ഇല്ല. പുതിയ എഡിഎമ്മിന് ക്വാര്‍ട്ടേഴ്സ് കൈമാറേണ്ടതുണ്ടെന്ന സാഹചര്യം അടക്കം മനസ്സിലാക്കി നവീന്‍ ബാബു പ്രവര്‍ത്തിച്ചിരുന്നു. താക്കോല്‍ ഇല്ലാതിരുന്നിട്ടും എങ്ങനെ നവീന്‍ ബാബു ക്വാര്‍ട്ടേഴ്സിനുള്ളില്‍ കയറിയെന്ന ചോദ്യവും പ്രസക്തമാണ്.
ആത്മഹത്യാ കുറിപ്പില്ലാത്തതും സംശയങ്ങള്‍ കൂട്ടുന്നു. ഡ്രൈവറുടെ മൊഴികളിലും വൈരുദ്ധ്യമുണ്ട്. പ്രശാന്തനേയും ഡ്രൈവറേയും കിറുകൃത്യമായി ചോദ്യം ചെയ്താല്‍ സത്യം പുറത്തു വരും. കൈക്കൂലി കൊടുത്തു എന്നത് പ്രശാന്തന്‍ ദിവ്യയോട് പറഞ്ഞ നുണയോ അല്ലെങ്കില്‍ ദിവ്യയുടെ നിര്‍ദ്ദേശ പ്രകാരം പുറത്തു പറഞ്ഞതോ ആണ്. നവീനെ കൊന്നതാണെന്നും ആരോപണമുയരുന്നു.
കെ.നവീൻ ബാബു റവന്യു വകുപ്പ് തയാറാക്കിയ അഴിമതിരഹിത ഉദ്യോഗസ്ഥരുടെ രഹസ്യപട്ടികയിലെ ആദ്യസ്ഥാനക്കാരിൽ ഒരാള്‍ ആണെന്നതാണ് ശ്രദ്ധേയം. നിയമപരമായും സർവീസ് സംബന്ധമായും ഉള്ള അറിവ്, പ്രവർത്തനമികവ് എന്നിവയും വിലയിരുത്തിയാണ് ഇങ്ങനെ പട്ടിക തയാറാക്കിയത്. ഈ മാനദണ്ഡങ്ങളിലും നവീന് മികച്ച സ്കോറാണ്.
കണ്ണൂർ ജില്ലാ കളക്ടർക്കെതിരെ രൂക്ഷമായ വിമർശനമാണ് നവീൻ ബാബുവിന്റെ അമ്മാവൻ ഇന്ന് നടത്തിയത്. കളക്ടർ ലീവ് അടക്കമുള്ള കാര്യങ്ങളിൽ നടത്തിയ സമീപനത്തേക്കുറിച്ചും നവീൻ ബാബുവിന്റെ അമ്മാവൻ കളക്ടർക്കെതിരെ പ്രതികരിച്ചിരുന്നു. കളക്ടർ ലീവ് അനുവദിക്കില്ലായിരുന്നു. അവധി ദിവസങ്ങളിൽ വീട്ടിലെത്താനൊന്നും നവീനിന് സാധിച്ചിരുന്നില്ല.
ലീവ് കൊടുക്കാൻ മടിക്കും. അഥവാ ലീവ് നൽകിയാൽ തന്നെ നാട്ടിലെത്തുമ്പോഴേയ്ക്കും തിരികെ എത്താൻ നിർദ്ദേശം നൽകും. എല്ലാ ഉത്തരവാദിത്തങ്ങളും നവീൻ ബാബുവിന് ഏൽപ്പിച്ച് പോകുന്ന ആളായിരുന്നു കളക്ടർ അരുൺ കെ വിജയൻ എന്നുമാണ് നവീൻ ബാബുവിന്റെ അമ്മാവൻ ബാലകൃഷ്ണൻ ആരോപിച്ചത്.
നവീൻ ബാബുവിന്റെ മരണത്തിന് പിന്നിലെ ഗൂഡാലോചനയിൽ കളക്ടർക്ക് പങ്കുണ്ട്. അവനെ കൊലയ്ക്ക് കൊടുത്തിട്ടുള്ള കുമ്പസാരം തങ്ങൾക്ക് വേണ്ടെന്നാണ് ബാലകൃഷ്ണൻ കളക്ടറുടെ അനുശോചന കുറിപ്പിനേക്കുറിച്ച് പറഞ്ഞത്. പൊലീസിന് ശ്രമിച്ചാൽ ഗൂഡാലോചന നടത്തിയവരെ ചോദ്യം ചെയ്യാൻ സാധിക്കും.
ജില്ലയുടെ അധികാരിയായ കളക്ടർ ദിവ്യ സംസാരിച്ചതിനേ തിരുത്താനോ പിന്നീട് നവീൻ ബാബുവിനെ ആശ്വസിപ്പിക്കാനോ ശ്രമിച്ചില്ല. ഇതും നവീനിനെ വിഷമം തോന്നാൻ കാരണമായിട്ടുണ്ട്. നവീൻ ബാബു അത്തരക്കാരനല്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് കളക്ടർക്ക് പറയാമായിരുന്നു. ഒരു പക്ഷേ കളക്ടർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ പേടിയായിരിക്കാമെന്നും ബാലകൃഷ്ണൻ ആരോപിച്ചിരുന്നു.
ദിവ്യ പോയതിന് ശേഷം ഒരു ആശ്വാസ വാക്കുപോലും പറയാൻ കളക്ടർ തയ്യാറായില്ല. മരണത്തിന് ശേഷം നവീൻ ബാബു കൈക്കൂലിക്കാരനല്ലെന്ന് കളക്ടർ പറഞ്ഞു. എന്നാൽ യാത്രയയപ്പ് ചടങ്ങിലെ സംഭവങ്ങൾക്ക് ശേഷം ഒരു ആശ്വാസ വാക്ക് പറയാൻ കളക്ടർ അരുൺ കെ വിജയൻ തയ്യാറായില്ലെന്നും നവീൻ ബാബുവിന്റെ അമ്മാവൻ ആരോപിച്ചത്.
അതേസമയം, പി.പി.ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്‌ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു രംഗത്തെത്തി. പാര്‍ട്ടി പൂര്‍ണമായും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. അതല്ലാതെ ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാന്‍ ആവില്ല. ദിവ്യയുടെ പെരുമാറ്റം പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു പാഠമാകണമെന്നും ഉദയഭാനു പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.പി.ദിവ്യയെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ നേരത്തെ രംഗത്ത് വന്നിരുന്നു. ദിവ്യയെ അവിശ്വസിക്കേണ്ട ആവശ്യമില്ലെന്നാണ് ഡി.വൈ.എഫ്.ഐ. സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്നാല്‍, പാര്‍ട്ടിക്ക് ഒറ്റ നിലപാടേയുള്ളൂവെന്നാണ് സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറയുന്നത്.
ദിവ്യയെ ഏത് സംഘടന പിന്തുണച്ചാലും അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് കെ.പി. ഉദയഭാനു പറയുന്നത്. എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി എ.ഡി.എമ്മിന്റെ കുടുംബത്തിനൊപ്പമാണെന്നും കെ.പി. ഉദയഭാനു പറഞ്ഞു.
എഡിഎം കെ നവീന്‍ ബാബു മരണപ്പെട്ട സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരേ സി.പി.എം. നിലപാട് സ്വീകരിച്ചിരുന്നു. യാത്രയയപ്പ് ചടങ്ങില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് മുമ്ബുതന്നെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.