മാനന്തവാടി: നവകേരള സദസ്സിന്റെ യാത്രയോട് അനുബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രചെയ്തിരുന്ന ബസ് ചെളിയിൽ പതിഞ്ഞു. വയനാട് മാനന്തവാടിയിൽ വച്ചാണ് സംഭവമുണ്ടായത്.Navakerala bus stuck in mud
സംഭവം നടന്നത് മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഗ്രൗണ്ടിലായിരുന്നു . എല്ലാവരും ബസിൽനിന്ന് പുറത്തിറങ്ങിയ ശേഷമാണ് ബസ് ചെളിയിൽ കുടുങ്ങിയത്. നവകേരള സദസ്സ് സംഘടിപ്പിച്ച വേദിക്കരികിൽ വച്ചാണ് സംഭവമുണ്ടായത് ഒടുവിൽ കെട്ടിവലിച്ചാണ് ചെളിയിൽ നിന്ന് ബസ് പുറത്തെടുത്തത്. ബസ് കെട്ടിവലിച്ചും തള്ളിയും പുറകോട്ടു നീക്കുകയായിരുന്നു. പൊലീസുകാരും നാട്ടുകാരും ചേർന്നാണ് ബസ് വലിച്ചെടുത്ത്. കഴിഞ്ഞ രാത്രി പെയ്ത മഴയാണ് ഇവിടെ ചെളി നിറയാൻ കാരണം . സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.