Wednesday, April 30, 2025
spot_imgspot_img
HomeLifestyleചുണ്ടിലെ കറുപ്പ് ആത്മവിശ്വാസം തകർക്കുന്നുണ്ടോ? പരിഹാരം വീട്ടിൽ തന്നെയുണ്ട്

ചുണ്ടിലെ കറുപ്പ് ആത്മവിശ്വാസം തകർക്കുന്നുണ്ടോ? പരിഹാരം വീട്ടിൽ തന്നെയുണ്ട്

ചുണ്ടിനു പഴയത് പോലെ നിറമില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ കാരണം പലതാവാം. ജനിതകമായുള്ള കറുപ്പല്ലെങ്കിൽ ആരോഗ്യം, ഭക്ഷണക്രമം, ലിപ്സ്റ്റിക്ക് എന്നിവ നമ്മുടെ ചുണ്ടിന്റെ സ്വാഭാവിക നിറത്തെ ഇല്ലാതാക്കാം. natural remedies to lighten dark lips

വിറ്റാമിൻ കുറവും ചുണ്ടിന്റെ നിറവ്യത്യാസത്തിനു കാരണമാകും. ചുണ്ടുകൾ ചർമത്തേക്കാൾ മൂന്നിരട്ടി സെൻസിറ്റീവ് ആണ്. അതിനാൽ അവയ്ക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. വിഷമിക്കേണ്ട ചുണ്ടുകളെ സംരക്ഷിക്കാനുള്ള പ്രകൃതിദത്ത പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്.

: ചുണ്ടുകൾക്ക് നിറം നൽകാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ലിപ്സ്റ്റിക്ക് ആണ് ബീറ്റ്റൂട്ട്. ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുക.

തണുത്ത ബീറ്റ്റൂട്ട് കഷ്ണം ചുണ്ടിൽ ഇടക്കിടക്ക് ഉരസുക. വെറുതെയിരിക്കുമ്പോഴൊക്കെ ഇങ്ങനെ ചെയ്യുന്നത് ചുണ്ടിന്റെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കും.

ചുണ്ടുകൾക്ക് സ്വാഭാവിക ചുവപ്പുനിറം ലഭിക്കാന്‍ ബീറ്റ്റൂട്ട് അരച്ചും അല്ലെങ്കിൽ നീരെടുത്തും ചുണ്ടില്‍ പുരട്ടാം. ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന ബെറ്റാനിന്‍, വള്‍ഗാസേന്തിന്‍ (vulgaxanthin) എന്നിവ ആന്റിഓക്സിഡന്റുകളായി പ്രവർത്തിക്കുന്നതു വഴി കരിവാളിപ്പും കറുപ്പ് നിറവും കുറയുകയും ചുണ്ടുകൾ കൂടുതൽ തിളക്കമേറിയതാകുകയും ചെയ്യും.

ചുണ്ട് തിളങ്ങാൻ സഹായിക്കുന്ന ഒരു മിക്സാണിത്. എന്നും രാത്രി കിടക്കുന്നതിന് മുൻപ് തേനും ​ഗ്ലിസറിനും നാരങ്ങ നീരും ചേർത്ത് യോജിപ്പിച്ച ശേഷം ചുണ്ടിലിടാം. ഇത് ചുണ്ടിൻ്റെ നിറം വർധിപ്പിക്കാൻ വളരെയധികം സഹായിക്കും.

ഒരു ടേബിൾ സ്പൂൺ ബദാം ഓയിലിൽ അൽപ്പം നാരങ്ങ നീര് യോജിപ്പിക്കുക. ഇത് ഒരു രാത്രി മുഴുവൻ ചുണ്ടിൽ തേച്ച് വച്ച ശേഷം അടുത്ത ദിവസം കഴുകി കളയാം.

പ്രകൃതിദത്തമായ മോയ്‌സ്ചുറൈസർ ആണ് വെളിച്ചെണ്ണ. ഇത് പുരട്ടുമ്പോൾ ചുണ്ടുകൾ കൂടുതൽ മൃദുവാകുകയും ചുണ്ടുകൾ വരണ്ട് പൊട്ടിപ്പോകുന്നത് തടയുകയും ചെയ്യും.

മൃതുകോശങ്ങളെ നീക്കാൻ നാരങ്ങാനീരിൽ അല്പം പഞ്ചസാര ചേർത്ത സ്ക്രബ്ബ്‌ ചെയ്യുന്നതും നല്ലതാണ്. വെയിലേറ്റ കരുവാളിപ്പ് മാറ്റാൻ നാരങ്ങാ നീരിൽ അല്പം ബദാം ഓയിൽ ചേർത്ത് ചുണ്ടിൽ തേക്കുക. ഇത് ചുണ്ടുകളുടെ ഇരുണ്ട നിറം മാറ്റാനും സഹായിക്കും.

ചുണ്ടുകൾ നിങ്ങളുടെ ആകെയുള്ള ഭംഗിയെ ഇല്ലാതാക്കും. ഇതൊഴിവാക്കാൻ ദിവസേനയുള്ള സ്‌ക്രബ് വളരെ നല്ലതാണ്. ചുണ്ടിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ ഇത് സഹായിക്കും. ഒരു ടൂത്ബ്രഷ് ഉപയോഗിച്ച് ദിവസവും ചുണ്ടുകളിൽ സ്ക്രബ്ബ്‌ ചെയ്യുക.

നിത്യവും പല്ലുതേക്കുന്നതിനൊപ്പം ഇത് ചെയ്‌താൽ മതി. ഇങ്ങനെ ചെയ്യുന്നത് ചുണ്ടുകളിലെ രക്തചംക്രമണം കൂട്ടാനും സഹായിക്കും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നാച്ചുറൽ സ്‌ക്രബ് ഉപയോഗിക്കുന്നതും ചുണ്ടുകളെ കൂടുതൽ മനോഹരമാക്കും.

പലതരം ലിപ് സ്ക്രബ്ബുകൾ വിപണിയിലുണ്ടെങ്കിലും നമ്മുടെ തേനും പഞ്ചസാരയും തരുന്ന ഗുണത്തോളം വരില്ല മറ്റൊന്നും. അല്പം തേനിൽ പഞ്ചസാര ചേർത്ത് അതിൽ ബ്രഷ് മുക്കി ചുണ്ടുകളിൽ അൽപനേരം സ്‌ക്രബ് ചെയ്യാം

തുടുത്ത വലിയ ചുണ്ടുകൾ ലഭിക്കാൻ ഐസ് ക്യൂബ് ഉപയോഗിച്ച് അൽപനേരം ചുണ്ടുകളിൽ മസാജ് ചെയ്യാം.സ്ക്രബ്ബ്‌ ചെയ്ത ചുണ്ടുകൾ വൃത്തിയാക്കിയ ശേഷം അല്പം വെണ്ണയോ അല്ലെങ്കിൽ ഏതെങ്കിലും മികച്ച ലിപ് മോയ്‌സ്ചുറൈസറോ ഉപയോഗിക്കുക

എക്സ്പയറി തീയതി (expiry date) കഴിഞ്ഞ ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ദിവസത്തിൽ പലതവണ മാറി മാറിയുള്ള ലിപ്സ്റ്റിക്കുകളുടെ ഉപയോഗം ഒഴിവാക്കുക

ധാരാളം വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ചുണ്ടുകളെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ സഹായിക്കും.

മികച്ച കമ്പനികളുടെ ഉത്പന്നങ്ങൾ മാത്രം ചുണ്ടിൽ ഉപയോഗിക്കുക. ലോക്കൽ ബ്രാൻഡുകൾ ചുണ്ടുകളിൽ പരീക്ഷിച്ച് അപകടകരമായ അവസ്ഥ ഉണ്ടാക്കരുത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments